ബിജെപി ഭരിക്കുന്ന പഞ്ചായത്തിലെ വാഹനത്തിൽ കാവിഹാരം; 3 മണിക്കൂർ സമരം ചെയ്ത് മാറ്റിച്ച് ഇടത് അംഗങ്ങൾ

Spread the love

മാറനല്ലൂർ ∙ പഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിൽ തൂക്കിയ കാവിഹാരം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ മാറനല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മൂന്നു മണിക്കൂർ നീണ്ട ഉപരോധത്തിനൊടുവിൽ വാഹനത്തിലെ ഹാരം പൊലീസ് സാന്നിധ്യത്തിൽ ജീവനക്കാർ നീക്കി. ഇതോടെ സമരം അവസാനിച്ചു.

 

 

കഴിഞ്ഞ തവണ ഇടതു ഭരണസമിതി അധികാരത്തിലേറിയപ്പോൾ പഞ്ചായത്തിലെ ഔദ്യോഗിക വാഹനമായ ജീപ്പിൽ ചുവന്ന ഹാരം തൂക്കി. ബിജെപി–കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ ഹാരം മാറ്റാൻ നിർബന്ധിതരായി. ഇക്കുറി ബിജെപി അധികാരമേറ്റതിനു പിന്നാലെ വാഹനത്തിൽ കാവിഹാരം പ്രത്യക്ഷപ്പെട്ടു. പ്രതിഷേധിച്ച ഇടത് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി. പിന്നാലെയാണ് സെക്രട്ടറിയെ ഉപരോധിച്ചത്.

 

പഞ്ചായത്ത് വാഹനത്തിന്റെ കസ്റ്റോഡിയൻ സെക്രട്ടറി ആയതിനാൽ ഇടത് മുന്നണിയിലെ 8 അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ 3 മണിയോടെ ചേംബറിലെത്തി ഉപരോധിച്ചു. വൈകിട്ട് 6 മണിവരെ നീണ്ടു. പൊലീസെത്തി ചർച്ച നടത്തിയിട്ടും സമരക്കാർ പിന്തിരിഞ്ഞില്ല. തുടർന്ന് സെക്രട്ടറിയുടെ നിർദേശ പ്രകാരം ജീവനക്കാർ വാഹനത്തിലെ കാവിഹാരം അഴിച്ചു മാറ്റിയതിനുശേഷമാണ് സമരം അവസാനിച്ചത്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *