സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ലോറി ഇടിച്ചു തെറിപ്പിച്ചു

Spread the love

 

കല്‍പ്പറ്റ: വയനാട്ടില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ലോറി ഇടിച്ചുതെറിപ്പിച്ചു. വൈകീട്ട് നാലരയോടെ മേപ്പാടി നഗരത്തിലായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ഥിനികളെ മേപ്പാടിയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ വിട്ട് കൂട്ടുകാരോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഒരു കൂട്ടം വിദ്യാര്‍ഥിനികളില്‍ നിന്ന് രണ്ടുപേരെയാണ് വേഗത കുറക്കാതെ എത്തിയ ടോറസ് ലോറി ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സീബ്രാലൈനിന് സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ നാല് വിദ്യാര്‍ഥിനികളാണ് സീബ്രാലൈന്ഡ വഴി മറുഭാഗത്തേക്ക് കടക്കുന്നത്. ആദ്യം രണ്ട് വിദ്യാര്‍ഥിനികള്‍ റോഡ് മുറിച്ചു കടന്നു. ഇവര്‍ക്ക് പിന്നാലെ മറ്റു രണ്ട് വിദ്യാര്‍ഥികളും ഉണ്ടായിരുന്നെങ്കിലും ഇവര്‍ മറുഭാഗത്ത് എത്തുമ്പോഴേക്കും  ലോറി വന്ന് ഇടിക്കുകയായിരുന്നു.

  • Related Posts

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    Leave a Reply

    Your email address will not be published. Required fields are marked *