കയറ്റത്തിൽ നിന്ന് ടോറസ് ലോറി പിന്നോട്ട് ഉരുണ്ട് വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് പൂർണമായി തകർന്നു

Spread the love

ഇടുക്കി∙ നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുൾറസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്. വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാവിലെ 10. 30 ഓടെയായിരുന്നു അപകടം. റോഡ് പണിക്കായി ലോഡ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്നും മെറ്റലുമായി എത്തിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. കുത്ത് കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നോട്ട് ഉരുളുകയായിരുന്നു. വീട് പൂർണമായും തകർന്നു. 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉള്ളതായി വീട്ടുടമ പറയുന്നു. ലോറി ഓടിച്ച ഡ്രൈവർക്ക് നേരിയ പരിക്കുണ്ട്.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *