മദീനയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ കുടുംബത്തിലെ 4 പേർ മരിച്ചു, 3 പേർ പരുക്കേറ്റ് ചികിത്സയിൽ

Spread the love

മദീന/ മങ്കട ∙ മദീനയിൽ വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (13) ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 3 കുട്ടികൾ ചികിത്സയിലാണ്. 7 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം മദീന–ജിദ്ദ ഹൈവേയിൽ പുല്ലുകൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

 

ജിദ്ദയിലെ അസ്കാനിൽ കഴിയുന്ന കുടുംബം മദീനാ സന്ദർശനം കഴിഞ്ഞു മടങ്ങവേ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി സഫർ എന്ന സ്ഥലത്തു വച്ചായിരുന്നു അപകടം. ജലീലിന്റെ മക്കളായ ആയിഷ, നൂറ, ഫാത്തിമ എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ഇവർ മദീന കിങ് ഫഹദ്, മദീന ജർമൻ എന്നീ ആശുപത്രികളിലാണുള്ളത്. ജലീലിന്റെ മറ്റു മക്കളായ അദ്നാൻ, ഹന, അൽ അമീൻ എന്നിവർ നാട്ടിലാണ്.

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *