‘എന്റെ ജീവിതം പോയി…’; മരിച്ച നിലയിൽ കാണപ്പെട്ട ഹസ്നയുടെ ഫോൺ സന്ദേശം പുറത്ത്, കൊടി സുനിക്കെതിരെയും ആരോപണം

Spread the love

കാക്കൂർ ( കോഴിക്കോട്) ∙ കൈതപ്പൊയിലിലെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസ്നയുടെ (34) ഫോൺ സന്ദേശം പുറത്ത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടുള്ളവരുടെ പേരുകൾ പറയുന്ന സന്ദേശം യുവതിയുടെ മരണത്തെക്കുറിച്ചുള്ള നിഗൂഢത വർധിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു.

 

ഭർത്താവിനെയും 3 മക്കളെയും ഉപേക്ഷിച്ച ഹസ്ന തനിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഫോൺ എടുക്കാതായപ്പോൾ ഒക്ടോബർ 28ന് മറ്റൊരു ഫോണിൽ നിന്ന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

 

ആദിൽ എന്ന പേരുള്ളയാളെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിൽ, തന്റെ ജീവിതം പോയെന്നു പറയുന്ന യുവതി കരച്ചിൽ‌ അടക്കിയാണ് സംസാരിക്കുന്നത്. പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന ഭീഷണിയോടെയാണ് കൊടി സുനി, ഷിബു തുടങ്ങിയ പേരുകൾ പറയുന്നത്. ലഹരി ഉപയോഗത്തിന്റെ കാര്യങ്ങൾ ഉൾപ്പെടെ തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തുമെന്നും 26 സെക്കൻഡ് ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

 

അതേസമയം, യുവതി ഉപയോഗിച്ച ഫോൺ ഇപ്പോഴും യുവാവിന്റെ കൈവശമാണ് ഉള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. തങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ ബലപ്പെടുകയാണെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *