ലഹരിക്കടത്തിലെ മുഖ്യകണ്ണി ഡൽഹിയിൽ പിടിയിൽ; കുടുങ്ങിയത് മുൻ എൻജിനീയർ

Spread the love

 

കൽപ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും വൻതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മുൻ എൻജിനീയർ വയനാട് പോലീസിന്റെ പിടിയിലായി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) ആണ് അറസ്റ്റിലായത്.

 

അതിസാഹസികമായ നീക്കത്തിനൊടുവിൽ സൗത്ത് ന്യൂ ഡൽഹിയിലെ കാൺപൂർ രാജുപാർക്കിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 26-ന് പുലർച്ചെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്.

 

തിരുനെല്ലി സ്‌റ്റേഷനിലെ ലഹരി കേസിൽ റിമാൻഡിലായിരുന്ന ഇയാൾ, വിവാഹാവശ്യത്തിനെന്ന വ്യാജേന കോടതിയിൽ നിന്ന് 10 ദിവസത്തെ ജാമ്യം നേടി മുങ്ങുകയായിരുന്നു. തുടർന്ന് വയനാട് സൈബർ സെല്ലും ലഹരി വിരുദ്ധ സ്ക്വാഡും മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ വലയിലാക്കിയത്.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *