ആദ്യം കരുതി അപകടമെന്ന്, അന്വേഷണത്തിൽ നിര്‍ണായക സൂചനകൾ; ട്രെയിനിൽ നിന്നു യുവതി വീണു മരിച്ച സംഭവം കൊലപാതകം

Spread the love

ന്യൂഡൽഹി ∙ ഓടുന്ന ട്രെയിനിൽ നിന്നു വീണ് യുവതി മരിച്ച സംഭവത്തിൽ ടിടിഇ അറസ്റ്റിൽ. ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കേസിലാണ് റെയിൽവേ പൊലീസ് നടപടി. ഉത്തർപ്രദേശിലെ ഇറ്റാവയിൽ 25നു രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് (32) മരിച്ചത്. ടിടിഇ സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ആദ്യം അപകടമരണമാണെന്നു കരുതിയ സംഭവമാണ് അന്വേഷണത്തിൽ കൊലപാതകമാണെന്ന സൂചന ലഭിച്ചത്.

 

ചികിത്സയ്ക്കായി ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി കാൻപുരിൽ നിന്ന് ബരൗണി-ന്യൂഡൽഹി ഹംസഫർ സ്‌പെഷൽ ട്രെയിനിൽ ടിക്കറ്റ് റിസർവ് ചെയ്ത് കാത്തിരുന്ന ഇവർ ട്രെയിൻ വൈകിയതിനാൽ പട്‌ന-ആനന്ദ് വിഹാർ സ്‌പെഷൽ ട്രെയിനിൽ കയറുകയായിരുന്നു. ഇതാണ് തർക്കത്തിലേക്കു നയിച്ചത്. ആരതിയുടെ ബാഗ് ട്രെയിനിനു പുറത്തേക്ക് എറിയുകയും അവരെ തള്ളിയിടുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു. തെറിച്ചവീണ യുവതി തൽക്ഷണം മരിച്ചു.

  • Related Posts

    പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.   പ്രിൻസിപ്പലായി…

    മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി

    Spread the love

    Spread the loveല്കനൗ ∙ ഉത്തർപ്രദേശിലെ ആഷിയാനയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മരുന്നുകച്ചവടവും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ മൻവേന്ദ്ര സിങ്ങിനെ കാണാനില്ലായിരുന്നു.   പൊലീസ് നടത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *