റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍

Spread the love

മേപ്പാടി: മകന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍. പേരൂര്‍കട, വേറ്റിക്കോണം, തോട്ടരികത്ത് വീട്, ആര്‍. രതീഷ് കുമാറി(40)നെയാണ് മേപ്പാടി പോലീസ് ബുധനാഴ്ച തമ്പാനൂരില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ വാടക വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. 2023 മാര്‍ച്ചിലാണ് റെയില്‍വേയില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് നാലംഗ സംഘം വടുവഞ്ചാല്‍ സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്. കേസില്‍ 2024 ഡിസംബറില്‍ ഗീതാറാണി, 2025 ജൂലൈയില്‍ വിജീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. കേസിൽ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്.

 

ഇവര്‍ പല തവണകളിലായി 11,90,000 രൂപയാണ് തട്ടിയെടുത്തത്. പലതവണ ഫോണില്‍ വിളിച്ചും നേരിട്ട് കണ്ടും, പരാതിക്കാരനെയും മകനേയും ചെന്നൈയിലേക്ക് വിളിച്ച് വരുത്തിയും വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ്. റെയില്‍വേയുടെ അപ്പോയ്മെന്റ് ലെറ്ററുകളും മറ്റു രേഖകളും കൃത്രിമായി നിര്‍മിച്ച് അസ്സല്‍ രേഖയാണെന്ന വ്യാജേന പരാതിക്കാരന്റെ മകന് നേരിട്ട് നലകുകയും തപാല്‍ വഴി അയച്ചു കൊടുക്കുകയും ചെയ്തു. ജോലി ശരിയാക്കി നല്‍കുകയും വാങ്ങിയ പണം തിരികെ നല്‍കുകയും ചെയ്യാത്തതിനെ തുടര്‍ന്ന് തട്ടിപ്പ് തിരിച്ചറിഞ്ഞ് 2024 സെപ്തംബറിലാണ് ഇവര്‍ മേപ്പാടി സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *