എഐ തട്ടിപ്പുകളിൽ ജാഗ്രത വേണം’; മുന്നറിയിപ്പുമായി ഗൂഗിൾ

Spread the love

 

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ് പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.

 

ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാൽ ഓൺലൈനിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഗൂഗിൾ വ്യക്തമാക്കി. വ്യാജ ജോലി പോസ്റ്റിംഗുകൾ, ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവ സൃഷ്ടിക്കാൻ കുറ്റവാളികൾ ഇപ്പോൾ ജനറേറ്റീവ് ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിളിന്റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം പറഞ്ഞു.

 

ഗൂഗിളിന്റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്, കുറ്റവാളികൾ ഇപ്പോൾ ജനറേറ്റീവ് എഐ ടൂളുകൾ ഉപയോഗിച്ച് വ്യാജ ജോലി പോസ്റ്റിംഗുകൾ, ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവ നിർമിക്കുന്നു. ഈ തട്ടിപ്പുകൾ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ്സ് ഉടമകളെയും ലക്ഷ്യമിട്ടുള്ളതാണ്.

 

അറിയപ്പെടുന്ന സ്ഥാപനങ്ങളെയോ സർക്കാർ ഏജൻസികളെയോ അനുകരിക്കുന്ന വ്യാജ ജോലി ലിസ്റ്റിംഗുകൾ ഈ തട്ടിപ്പുകളിൽ പലതിലും ഉൾപ്പെടുന്നു. ഇരകളോട് പലപ്പോഴും വ്യക്തിഗത വിവരങ്ങൾ പങ്കിടാനോ ജോലി പ്രോസസ്സിംഗ് ഫീസായി കണക്കാക്കുന്ന പണമടയ്ക്കാനോ ആവശ്യപ്പെടാറുണ്ട്. ചില തട്ടിപ്പുകാർ മാൽവെയർ ഇൻസ്റ്റാൾ ചെയ്യുന്നതോ ഡാറ്റ മോഷ്‌ടിക്കുന്നതോ ആയ വ്യാജ അഭിമുഖ സോഫ്റ്റ്വെയർ വിതരണം ചെയ്യുന്നു. നിയമാനുസൃതമായ തൊഴിലുടമകൾ ഒരിക്കലും പേയ്മെൻ്റുകളോ സാമ്പത്തിക വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *