‘കള്ളിയെന്ന് വിളിച്ചു; 2 കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു’: കുറ്റസമ്മതം നടത്തി ബന്ധുവായ പതിമൂന്നുകാരി

Spread the love

ഖൈരാഗഡ് (ഛത്തീസ്ഗഡ്) ∙ കളിയാക്കിയ നാലു വയസ്സുകാരനെയും രണ്ടു വയസ്സുള്ള സഹോദരിയെയും ബന്ധുവായ പതിമൂന്നുകാരി കിണറ്റിലെറിഞ്ഞു. ഛത്തീസ്ഗഡിലെ ഝൂരാനദി ഗ്രാമത്തിലാണ് സംഭവം. ഗജാനന്ദ് വർമയുടെ മക്കളായ കരൺ വർമ, വൈശാലി എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കാണാതായതിനെത്തുടർന്ന് ഗജാനന്ദ് വർമയും ഭാര്യയും ബന്ധുക്കളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ നടത്തിയ തിരച്ചിലിനിടെ കിണറ്റിൽ പൊങ്ങികിടക്കുന്ന നിലയിൽ വൈശാലിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കിണറ്റിലുണ്ടാകാമെന്ന സംശയത്തിൽ നാട്ടുകാർ മോട്ടോർ പമ്പ് ഉപയോഗിച്ച് കിണർ വറ്റിച്ചപ്പോഴാണ് കരണിന്റെ മൃതദേഹവും കണ്ടെത്തിയത്.

 

ഗജാനന്ദ് വർമ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റസമ്മതം നടത്തിയത്. കരൺ പലവട്ടം തന്നെ കള്ളിയെന്നു വിളിച്ചെന്നും ആ ദേഷ്യത്തിലാണ് ഇരുവരെയും കിണറ്റിലെറിഞ്ഞതെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ ഒരു പച്ചക്കറിത്തോട്ടത്തിലെ കിണറ്റിലേക്ക് ഇരുവരെയും തള്ളിയിടുകയായിരുന്നു. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്കു മാറ്റി.

  • Related Posts

    ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്

    Spread the love

    Spread the loveമുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നുള്ള ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷന്മാരും പീഡന പരാതി അവഗണിച്ച വനിതാ…

    വിവാഹമോചിതരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം, പണവും ആഭരണങ്ങളുമായി കടന്നുകളയും; ‘വധു’വും ‘പിതാവും’ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ ∙ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വിരാർ സ്വദേശിനിയായ നേഹ കൻഡേവാൾ എന്ന ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡു…

    Leave a Reply

    Your email address will not be published. Required fields are marked *