കേരളത്തിൽ ഇന്നും മഴ:വയനാട് ഉൾപ്പെടെ ഒൻപത് ജില്ലകളിൽ യെല്ലോ അലെർട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

 

ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്‌ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

  • Related Posts

    ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി

    Spread the love

    Spread the loveതിരുവനന്തപുരം∙ റെയിൽവേ സ്‌റ്റേഷനിൽ പുലർച്ചെ ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി. ഡ്രൈവറുടെ മുഖത്ത് അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ വരുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷകൾ ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഡ്രൈവർ അശോകന്…

    കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

    Spread the love

    Spread the loveകോഴിക്കോട് ∙ മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. സിഎൻജിയിൽ ഓടുന്ന ബസിന് ആണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പെരുമണ്ണ–കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗ്യാലക്സി എന്ന സ്വകാര്യ ബസിന് ആണ് തീപിടിച്ചത്. ബസിന്റെ മുന്നിൽ നിന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *