മകളോട് മോശമായി പെരുമാറി; യുവാവിനെ ചെരുപ്പൂരി അടിച്ചു മാതാവ്

Spread the love

ഡെറാഡൂൺ ∙ മകളോട് മോശമായി പെരുമാറിയ യുവാവിനെ മാതാവ് ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്ത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് മകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സ്ത്രീ യുവാവിനെ ചെരിപ്പു കൊണ്ടടിച്ചത്. ഇതിന്റെ വിഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ അടക്കം വിഷയം വാർത്തയാക്കി. സംഭവം നടന്നിട്ട് ഏതാനും ദിവസങ്ങളായെന്നും ഇപ്പോഴാണ് വിഡിയോ പ്രചരിച്ചതെന്നുമാണ് വിവരം.

 

യുവാവിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ സ്ത്രീ സംഘടനകൾ രംഗത്തെത്തി. പ്രദേശത്തെ പഞ്ചര്‍ കടയില്‍ ജോലിചെയ്യുന്നയാളാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് വിവരം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇവിടെയെത്തി ഇയാളെ അടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ യുവാവ് ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *