ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് 2025-ലെ ഏറ്റവും പുതിയ റാങ്കിങ്ങുകൾ പുറത്ത്. ഇന്ത്യ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നാണ് റാങ്കിങ്ങുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ 85-ാം സ്ഥാനത്താണ് ഇന്ത്യ.
കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് സ്ഥാനങ്ങൾ താഴോട്ടിറങ്ങിയ ഇന്ത്യക്ക് ഇപ്പോൾ 57 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം മാത്രമാണുള്ളത്. 2024-ൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ അനായാസം യാത്ര ചെയ്യാമായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച സ്കോർ 2006-ൽ ആയിരുന്നു. 71-ാം സ്ഥാനത്തായിരുന്നു അന്ന്.
സിങ്കപ്പുർ (193 രാജ്യങ്ങൾ), ദക്ഷിണകൊറിയ (190), ജപ്പാൻ(189) എന്നിവയാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയെക്കുറിച്ച് ആശങ്കപ്പെടാതെ ഏകദേശം 190 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. അതേസമയം, ഹെൻലി പാസ്പോർട്ട് സൂചികയിൽ യുഎസ് ഇക്കുറി 12-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 20 വർഷത്തിനിടയിൽ ആദ്യമായാണ് യുഎസിന്റെ സ്ഥാനം ആദ്യ പത്തിലുൾപ്പെടാതെപോകുന്നത്.
ഒരു പാസ്‌പോർട്ട് ഉടമയ്ക്ക് മുൻകൂട്ടി വിസയെടുക്കാതെ എത്ര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്‌പോർട്ട് സൂചിക ആഗോളതലത്തിൽ പാസ്‌പോർട്ടുകളെ വിലയിരുത്തുന്നത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) ഡാറ്റ ഉപയോഗിച്ച് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് എല്ലാ മാസവും ഈ സൂചിക പുതുക്കുന്നു.
33. മംഗോളിയ (വിസ ഓൺ അറൈവൽ)
34. മോണ്ട്സെറാത്ത്
35. മൊസാംബിക്ക് (വിസ ഓൺ അറൈവൽ)
36. മ്യാൻമർ (വിസ ഓൺ അറൈവൽ)
37. നേപ്പാൾ
38. നിയു (വിസ ഓൺ അറൈവൽ)
39. പലാവു ദ്വീപുകൾ (വിസ ഓൺ അറൈവൽ)
40. ഫിലിപ്പീൻസ്
41. ഖത്തർ (വിസ ഓൺ അറൈവൽ)
42. റുവാണ്ട
43. സമോവ (വിസ ഓൺ അറൈവൽ)
44. സെനഗൽ
45. സീഷെൽസ്
46. സിയറ ലിയോൺ (വിസ ഓൺ അറൈവൽ)
47. ശ്രീലങ്ക (വിസ ഓൺ അറൈവൽ)
48. സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
49. സെന്റ് ലൂസിയ (വിസ ഓൺ അറൈവൽ)
50. സെന്റ് വിൻസെന്റ് ആൻഡ് ഗ്രനഡീൻസ്
51. ടാൻസാനിയ (വിസ ഓൺ അറൈവൽ)
52. തായ്‌ലൻഡ്
53. ടിമോർ-ലെസ്റ്റെ (വിസ ഓൺ അറൈവൽ)
54. ട്രിനിഡാഡ് ആൻഡ് ടൊബാഗോ
55. തുവാലു (വിസ ഓൺ അറൈവൽ)
56. വനുവാട്ടു
57. സിംബാബ്‌വെ (വിസ ഓൺ അറൈവൽ)
ആദ്യപത്തിലെ രാജ്യങ്ങളും റാങ്കും
1.സിങ്കപ്പുർ-193
2.ദക്ഷിണ കൊറിയ-190
3. ജപ്പാൻ-189
4. ജർമനി, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് -188
5. ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, അയർലൻഡ്, നെതർലാൻഡ്സ്- 187
6. ഗ്രീസ്, ഹംഗറി, ന്യൂസിലൻഡ്, നോർവേ, പോർച്ചുഗൽ, സ്വീഡൻ- 186
7. ഓസ്‌ട്രേലിയ, ചെക്കിയ, മാൾട്ട, പോളണ്ട്- 185
8. ക്രൊയേഷ്യ, എസ്തോണിയ, സ്ലൊവാക്യ, സ്ലൊവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിങ്ഡം- 184
9.കാനഡ-183
10. ലാത്വിയ, ലിച്ചെൻസ്റ്റീൻ-182








