മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം, സഹായം വൈകിപ്പിച്ച് ഇസ്രയേൽ

Spread the love

ജറുസലം ∙ വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും ഗാസയിൽ സഹായം എത്തിക്കുന്നത് വൈകിച്ച് ഇസ്രയേൽ. റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാത്തത്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് വളരെയധികം കാലതാമസം വരുത്തുന്നതിനാലാണ് ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ഇസ്രയേൽ അധികൃതർ വ്യക്‌തമാക്കി.

 

 

എന്നാൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ഹമാസ് പ്രതികരിച്ചു. 23 ബന്ദികൾ മരിച്ചതായാണ് കണക്കാക്കുന്നതെങ്കിലും നാലു ബന്ദികളുടെ മൃതദേഹങ്ങൾ മാത്രമേ ഹമാസ് വിട്ടുനൽകിയിട്ടുള്ളുവെന്നാണ് റിപ്പോർട്ടുകൾ. ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അതിർത്തി തുറക്കാത്തതിനാൽ പരുക്കേറ്റ പലസ്തീൻകാരെ ചികിത്സയ്‌ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകാനും സാധിക്കുന്നില്ല.

 

അതേസമയം, ഇസ്രയേൽ സൈന്യം ഭാഗികമായി പിൻവാങ്ങിയതോടെ ഗാസയിലെ തെരുവുകളുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു. വിമതരെ തിരഞ്ഞുപിടിച്ച് ഹമാസ് കൊലപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. പിന്നിൽ കൈകൾ കെട്ടിയ നിലയിൽ ഏഴു പേരെ ഒരു സംഘം ഗാസ നഗരത്തിലെ ചതുരത്തിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി നിരവധി ആളുകൾ നോക്കിനിൽക്കെ വെടിയുതിർക്കുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. വിഡിയോ സ്‌ഥിരീകരിച്ച ഹമാസ്, തിങ്കളാഴ്‌ചയാണ് അത് ചിത്രീകരിച്ചതെന്നും പ്രതികരിച്ചു.

  • Related Posts

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *