എംആർ അജിത്കുമാർ ബിവറേജസ് കോർപറേഷൻ ചെയർമാൻ; എക്സൈസ് കമ്മീഷണർ പദവിക്ക് പുറമേ നിയമനം

Spread the love

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് പുതിയ പദവി. എക്സൈസ് കമ്മീഷണറായ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാൻെറ അധിക ചുമതല നൽകി ഉത്തരവിറക്കി. നിലവിൽ ഐജി ഹർഷിത അത്തല്ലൂരിയാണ് ബെവ്കോയുടെ സിഎംഡി. ഇനി മുതൽ ബോർഡ് യോഗങ്ങളിൽ എം. ആർ. അജിത് കുമാറാകും അധ്യക്ഷത വഹിക്കുക. എംഡിയുടെ പദവിൽ ഹർഷിത അത്തല്ലൂരി തുടരും. ഓൺ ലൈൻ മദ്യ വിൽപ്പനയും നികുതി ഘടനയിലെ മാറ്റവും ഉൾപ്പെടെ വരുമാനം കൂട്ടാനായി ഹർഷിത ശുപാർശകൾ നൽകിയിരുന്നു.

 

സർക്കാർ തളളിയിട്ടും സിഎംഡി നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നയപരമായ ബോർഡ് തീരുമാനങ്ങളിൽ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. എഡിജിപി റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ കൂടി യോഗങ്ങൾ പങ്കെടുക്കുന്നതോടെ ഇനി എംഡിക്ക് മാത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയില്ല. മുമ്പും എക്സൈസ് കമ്മീഷണർമാരെ ബെവ്‌ക്കോയുടെ ചെയർമാനായി നിയമിച്ചിട്ടുണ്ട്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *