രാത്രി മുഴുവൻ വിഡിയോ കോൾ, എതിർത്ത കുടുംബാംഗങ്ങൾക്കും മർദനം; മകന്റെ ഭാവിവധുവിനൊപ്പം ഒളിച്ചോടി പിതാവ്

Spread the love

റാംപുർ∙ പ്രായപൂർത്തിയാകാത്ത മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം ഒളിച്ചോടി പിതാവ്. ഉത്തർപ്രദേശിലെ റാംപുരിൽ ആണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ആറു കുട്ടികളുടെ പിതാവായ ഷക്കീൽ ആണ് മകന്റെ ഭാവിവധുവായ ജബീനയ്ക്കൊപ്പം നാടുവിട്ടത്. ഇരുവരും വൈകാതെ വിവാഹിതരാകുകയും ചെയ്തു. ജബീനയുമായുള്ള ബന്ധം എതിർത്തതിനെ തുടർന്ന് ഷക്കീൽ തന്റെ ഭാര്യ ഷബാനയെയും മകനെയും മർദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷക്കീൽ ജബീനയ്ക്കൊപ്പം ഒളിച്ചോടി വിവാഹിതരായത്.

 

മകന്റെ ഭാവിവധുവിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഷക്കീലും ജബീനയും പ്രണയത്തിലായത്. രാത്രി മുഴുവൻ ഇരുവരും വിഡിയോ കോളുകൾ വിളിക്കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മകൻ വിവാഹത്തിൽനിന്നു പിന്മാറി. തുടർന്ന് ഷക്കീലിന്റെ ഭാര്യയും ബന്ധത്തെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാൾ ഭാര്യയെയും മകനെയും മർദിച്ചത്.

 

പിതാവിന്റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്നാണ് ജബീനയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതെന്ന് 15 കാരനായ മകൻ പറയുന്നു. നാടുവിടുന്നതിനു മുൻപായി ഷക്കീൽ വീട്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും 17 ഗ്രാം സ്വർണവും മോഷ്ടിച്ചെന്നും കുടുംബം ആരോപിക്കുന്നു.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *