വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെങ്കിൽ നീക്കം ചെയ്യാം: കരടുചട്ടം പുറത്ത്

Spread the love

ന്യൂഡൽഹി∙ വിമാനത്താവളങ്ങളുടെ പരിസരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും നിയന്ത്രിക്കാനുള്ള കരടുചട്ടം കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം നിലവിൽ വന്ന ഭാരതീയ വായുയാൻ നിയമത്തിന്റെ ചുവടുപിടിച്ചാണു ചട്ടങ്ങൾ. വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെന്നു ബോധ്യപ്പെട്ടാൽ അതു നീക്കം ചെയ്യാൻ ആവശ്യപ്പെടാം. ആവശ്യം ഉടമ അംഗീകരിച്ചില്ലെങ്കിൽ കലക്ടറുടെ ഇടപെടൽ വഴി പൊളിച്ചുമാറ്റുകയോ മുറിച്ചുമാറ്റുകയോ ചെയ്യാം.

 

∙ വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്ക് ഓഫിനും ഏതെങ്കിലും കെട്ടിടമോ മരമോ തടസ്സമാണെന്നു വിമാനത്താവളത്തിലെ ഓഫിസർ ഇൻ ചാർജിനു തോന്നിയാൽ ഇതു സംബന്ധിച്ച സർക്കാർ നോട്ടിഫിക്കേഷൻ ഉടമയ്ക്കു നൽകണം. തുടർന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് (ഡിജിസിഎ) വിമാനത്താവളം റിപ്പോർട്ട് നൽകണം.

 

∙ കെട്ടിടം അല്ലെങ്കിൽ മരത്തിന്റെ വിവരങ്ങൾ ഉടമയിൽനിന്നു തേടിക്കൊണ്ട് ഡിജിസിഎ ഉടമയ്ക്കു നിർദേശം നൽകും. 60 ദിവസത്തിനകം ഇതിനു മറുപടി നൽകണം. നൽകിയില്ലെങ്കിൽ വിമാനത്താവളം ആദ്യം നൽകിയ റിപ്പോർട്ട് അതേപടി പരിഗണിക്കും.

 

∙ ഉടമയുടെ മറുപടി വിമാനത്താവളത്തിലെ ഓഫിസർ ഇൻ–ചാർജ് മുഖേനയാണ് ഡിജിസിഎയ്ക്കു കൈമാറേണ്ടത്. മറുപടിയിൽ പറയുന്ന കാര്യങ്ങൾ വിമാനത്താവള അധികൃതർ നേരിട്ട് പോയി പരിശോധിച്ചുറപ്പിക്കണം.

 

∙ വിമാനത്താവളം കൈമാറിയ വിവരങ്ങൾ അനുസരിച്ചു കെട്ടിടത്തിന്റെ ഉയരം കുറയ്ക്കാനോ മരം വെട്ടാനോ ഡിജിസിഎയ്ക്ക് ഉത്തരവിടാം. ഉത്തരവിട്ടാൽ 60 ദിവസത്തിനുള്ളിൽ ഇതു പാലിക്കാൻ ഉടമയ്ക്ക് ബാധ്യതയുണ്ട്.

 

∙ പാലിച്ചില്ലെങ്കിൽ കലക്ടർ വഴി കെട്ടിടം പൊളിക്കാനോ മരം മുറിക്കാനോ ഉത്തരവിടാം. കലക്ടറുടെ നടപടിക്കു മുൻപ് ഉടമയ്ക്ക് അപ്പീൽ നൽകാനും സൗകര്യമുണ്ടാകും.

  • Related Posts

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    ഇന്നും വിമാന സർവീസുകൾ മുടങ്ങും

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ…

    Leave a Reply

    Your email address will not be published. Required fields are marked *