‘ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ’ ; മദ്രാസ് ഹൈക്കോടതി

Spread the love

ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ പാസ്പോർട്ടിനുള്ള അപേക്ഷ നിഷേധിച്ച സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ ആണ് ഹൈക്കോടതിയുടെ നിരീക്ഷണം.

 

പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ ഒപ്പ് വേണമെന്ന റീജിയനൽ പാസ്പോർട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണ്. വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എൻ അനന്ദ് വെങ്കടേശ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ഇക്കാലത്ത് പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണൽ പാസ്പോർട്ട്‌ ഓഫീസറുടേതെന്നും കോടതി വിമർശിച്ചു. യുവതിയുടെ അപേക്ഷയിൽ ഉടൻ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്. ഭർത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

  • Related Posts

    മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ചു; ഗർഭിണി ഉൾപ്പെടെ 2 മരണം

    Spread the love

    Spread the loveചെന്നൈ ∙ മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗർഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ…

    ആധാർ ഇല്ലെങ്കിൽ തൽക്കാൽ ടിക്കറ്റ് ഇല്ല; ജൂലൈ ഒന്നുമുതൽ ട്രെയിൻ യാത്രയിൽ ഇക്കാര്യം ശ്രദ്ധിക്കാം

    Spread the love

    Spread the loveതൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാക്കി. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. തൽക്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്ന് ജൂൺ പത്തിന് പുറപ്പെടുവിച്ച സർക്കുലറിൽ മന്ത്രാലയം…

    Leave a Reply

    Your email address will not be published. Required fields are marked *