മാട്രിമോണിയിലൂടെ പരിചയം, സുഹൃത്തുകളായപ്പോൾ പണം ആവശ്യപ്പെട്ടു; അധ്യാപികയിൽ നിന്ന് തട്ടിയെടുത്തത് കോടികൾ

Spread the love

 

ബെംഗളൂരു∙ മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട യുവാവ് അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയെടുത്തായി പരാതി. അധ്യാപികയുടെ പക്കൽ നിന്നും 2.27 കോടി രൂപയാണ് പല കാരണങ്ങൾ കാട്ടി യുവാവ് തട്ടിയെടുത്തത്. വിധവയായ അധ്യാപികയ്ക്കു ഒരു മകനുണ്ടെങ്കിലും ഒപ്പം താമസിച്ചിരുന്നില്ല. ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആഗ്രഹിച്ചാണ് 59 വയസ്സുകാരിയായ അധ്യാപിക മാട്രിമോണി സൈറ്റിൽ റജിസ്റ്റർ ചെയ്തത്.

 

2019 ഡിസംബറിൽ അറ്റ്ലാന്റയിൽ താമസിക്കുന്ന യുഎസ് പൗരനായ അഹൻ കുമാർ എന്ന വ്യക്തിയുമായി മാട്രിമോണി സൈറ്റിലൂടെ പരിചയത്തിലായി. തുർക്കിയിലെ ഇസ്താംബുളിൽ ഒരു കമ്പനിയുടെ ഡ്രില്ലിംഗ് എഞ്ചിനീയറാണ് അയാൾ എന്ന് പരിചയപ്പെടുത്തി. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും, അധ്യാപിക തന്റെ ഭാര്യ എന്ന് അയാൾ വിശേഷിപ്പിക്കുവാനും തുടങ്ങി.

 

2020 ജനുവരിയിൽ ഭക്ഷണത്തിന് പണം തികയുന്നില്ലെന്ന് പറഞ്ഞ് ഇയാൾ അധ്യാപികയോട് പണം ആവശ്യപ്പെട്ടു. ദയ തോന്നിയ അധ്യാപിക പണം അയച്ചു നൽകി. പിന്നീട് മറ്റു പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അയാൾ കൂടുതൽ പണം ആവശ്യപ്പെട്ടു. ഏകദേശം 2.27 കോടി രൂപ ഇത്തരത്തിൽ അധ്യാപിക അയാൾക്ക് കൈമാറിയതായി എഫ്ഐആറിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും, തിരികെ തരാൻ അയാൾ തയാറായില്ല. കഴിഞ്ഞ ദിവസം വീണ്ടും 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധ്യാപിക പൊലീസിൽ പരാതി നൽകിയത്. കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *