ആശുപത്രിയിലെ ഐസിയുവില്‍ തീപിടിത്തം, 6 പേർ മരിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Spread the love

ജയ്പുർ∙ സവായ് മാൻ മാൻ സിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായപ്പോൾ 11 രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. മരിച്ചവരിൽ 4 പുരുഷൻമാരും 2 സ്ത്രീകളുമുണ്ട്.

 

പിന്റു, ദിലീപ്, ശ്രീകാന്ത്, രുക്മിണി, ഖുർമ, ബഹാദുർ എന്നിവരാണ് മരിച്ചത്. മറ്റൊരു ഐസിയുവിലുണ്ടായിരുന്ന 14 പേർ സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിക്കുള്ളിൽ പുക നിറഞ്ഞതോടെ രോഗികൾ പരിഭ്രാന്തരായി ഓടി. ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ആശുപത്രി സന്ദർശിച്ചു.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *