‘ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ?’: ചൈതന്യാനന്ദയുടെ അശ്ലീല ചാറ്റുകൾ പുറത്ത്

Spread the love

ന്യൂഡൽഹി ∙ അറസ്റ്റിനു പിന്നാലെ സ്വയംപ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളുമായി നടത്തിയ ചാറ്റുകൾ പുറത്ത്. ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണമെന്നും താൽപര്യമുള്ള സുഹൃത്ത് ഉണ്ടോയെന്നും ചൈതന്യാനന്ദ ചോദിക്കുന്ന ചാറ്റ് ഉൾപ്പെടെയാണ് പുറത്തുവന്നത്.

 

ചൈതന്യാനന്ദ: ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, നിനക്ക് നല്ല സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ ?

 

ഇര: ആരുമില്ല

 

ചൈതന്യാനന്ദ: അത് എങ്ങനെ സാധ്യമാക്കും

 

ഇര: എനിക്കറിയില്ല

 

ചൈതന്യാനന്ദ: നിന്റെ ഏതെങ്കിലും സഹപാഠിയോ ജൂനിയറോ ഉണ്ടോ ?

 

‘സ്വീറ്റി ബേബി, ഡോട്ടർ ഡോൾ’ എന്നാണ് മറ്റൊരു ചാറ്റിൽ ചൈതന്യാനന്ദ ഒരു പെൺകുട്ടിയെ വിളിക്കുന്നത്. ഇത്തരം പദങ്ങൾ പല ചാറ്റുകളിലും ഇയാൾ ആവർത്തിച്ച് ഉപയോഗിച്ചിരുന്നു. രാത്രി വൈകിയാണ് കൂടുതൽ ചാറ്റുകളും നടത്തിയിരുന്നത്.

 

ചൈതന്യാനന്ദ: ബേബി (7:49 PM)

 

ബേബി, നീ എവിടെയാണ് ? (11:59 PM)

 

ഗുഡ് മോർണിങ് ബേബി (12:40 PM)

 

എന്തിനാണ് നീ എന്നോട് ദേഷ്യപ്പെടുന്നത് ? (12:41 PM)

 

എന്റെ ഏറ്റവും പ്രിയപ്പെട്ട ബേബി ഡോട്ടറിന് ഗുഡ്നൈറ്റ് എന്നാണ് മറ്റൊരു ചാറ്റ്. വേറൊരു സംഭാഷണത്തിൽ, ഡിസ്കോ ഡാൻസ് ചെയ്യുന്നതിനെക്കുറിച്ച് തമാശ പറയുകയും ഇര തന്നോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നു. നീ എന്നോടൊപ്പം ഉറങ്ങില്ലേ എന്നാണ് വേറൊരു ചാറ്റിൽ‌ ചൈതന്യാനന്ദ വിദ്യാർഥിനിയോട് ചോദിക്കുന്നത്.

  • Related Posts

    സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പുപയോഗിച്ച് വിളിച്ചുവരുത്തും, പണവും സ്വർണവും തട്ടും; ആറംഗസംഘം പിടിയിൽ

    Spread the love

    Spread the loveഹൈദരാബാദ്: സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട്, വിളിച്ചുവരുത്തി പണവും സ്വർണവും തട്ടുന്ന ആറംഗസംഘം പിടിയിൽ. ഹൈദരാബാദിലാണ് സംഭവം. കുസുമ കാർത്തിക്, രാം രാജ, ബാബ്ലു സിങ്, കണ്ഡുല സായ് തേജ, ഗണ്ഡ്ല ശ്രാവൺ, മക്കർല പവൻ കല്യാൺ എന്നിവരാണ്…

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *