പ്രണയം നടിച്ച്‌ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വയനാട് സ്വദേശിയായ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

Spread the love

പ്രണയം നടിച്ച്‌ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റില്‍. എറണാകുളത്ത് യൂബർ ടാക്സി ഓടുന്ന വയനാട് ചീരാല്‍ സ്വദേശി നൗഷാദ് (30) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് യുവാവിന്‍റെ ലൈംഗികാതിക്രമത്തെപ്പറ്റി അറിയുന്നത്.

 

വിവാഹിതനായ ഇയാള്‍ കുട്ടിയെ സ്നേഹം നടിച്ച്‌ വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ‌‌ പഠനത്തില്‍ മിടുക്കിയായിരുന്ന 15കാരി ക്ലാസ് പരീക്ഷകളില്‍ പിന്നില്‍ പോയതോടെയാണ് വീട്ടുകാർക്കും അധ്യാപകർക്കും സംശയമായത്. തുടർന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും കോള്‍ ലിസ്റ്റും പരിശോധിച്ചപ്പോഴാണ് സംഭവത്തെ അറിയുന്നത്.

 

ഫോണ്‍ ചെയ്ത് ആരുമറിയാതെ വരാൻ പറഞ്ഞ ശേഷം 15കാരിയെ കാറില്‍ കയറ്റി കൊണ്ടുപോകാറുണ്ടെന്നും ബോധ്യമായി. ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് എല്ലാ ദിവസവും വിളിച്ചിരുന്നതായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ കണ്ടെത്തി. നന്നായി പഠിച്ചിരുന്ന മകള്‍ പതിവിലും കൂടുതല്‍ സമയം മൊബൈലില്‍ സമയം ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാതാപിതാക്കള്‍ അപകടം മണത്തത്.

 

ഈ സംശയത്തിനിടെയാണ് സ്കൂളിലെ അധ്യാപകരും വീട്ടുകാരോട് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രശ്നമുണ്ടെന്ന് അറിയിച്ചത്. യൂബർ ഡ്രൈവറും വിദ്യാർത്ഥിനിയും തമ്മിലുള്ള സെക്സ് ചാറ്റുകളുള്‍പ്പെടെ ഫോണില്‍ നിന്ന് കണ്ടെത്തി. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് നൗഷാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *