പാരിസൺസ് എസ്റ്റേറ്റിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി

Spread the love

മാനന്തവാടി : താലൂക്കിലെ പാരിസൺസ് എസ്റ്റേറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റേഷനിലെ, ചിറക്കര, ജെസ്സി, തേറ്റമല, തലപ്പുഴ എന്നി ഡിവിഷനുകളിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി. ചുരുങ്ങിയത് അഞ്ച് വർഷം തുടർ സേവനത്തിലുള്ളവരും സൂപ്പര്‍ ആന്വേഷന് അഞ്ച് വർഷമെങ്കിലും ശേഷിക്കുന്നവരെയുമാണ് മാനേജമെന്റ് സ്ഥിരപ്പെടുത്തിയതെന്ന് മാനന്തവാടി പ്ലാന്റേഷൻ ഇൻസ്പെക്ട്ർ അറിയിച്ചു.

പ്രോവിഡന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി, പ്ലാന്റേഷൻ ആക്ട് പ്രകാരമുള്ള എല്ലാ ആനുകുല്യങ്ങൾക്കും ഇവര്‍ അർഹരാവും. എൻ കെ മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള മാനേജ്‍മെന്റുമായി തൊഴിലാളികൾക്ക് വേണ്ടി വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് സഹദേവൻ, റെജി എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്.

  • Related Posts

    കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the loveകാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളമുണ്ട കരിവണശ്ശേരി ഉന്നതിയിലെ ചന്ദ്രൻ(50) ആണ് മരിച്ചത്. മംഗലശ്ശേരി കുരിശുമലയ്ക്ക് സമീപത്താണ് മൃതദ്ദേഹം . ഫെബ്രുവരി 21 മുതൽ ഇദേഹത്തെ കാണ്മാനില്ല എന്ന പരാതിയിൽ വെള്ളമുണ്ട പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    Leave a Reply

    Your email address will not be published. Required fields are marked *