ചീരാലിൽ വീട്ടുവളപ്പിൽ കരടി; പ്ലാവിൽ കയറി ചക്ക വീഴ്ത്തി, തിന്നു

Spread the love

കൽപറ്റ ∙  ചീരാലിൽ ജനവാസ മേഖലയിൽ കരടി ഇറങ്ങി. ഈസ്റ്റ് ചീരാൽ കളന്നൂർകുന്നിൽ പട്ടംചിറ വിശ്വനാഥന്റെ വീട്ടുവളപ്പിലാണ് തിങ്കളാഴ്ച അർധരാത്രിയോടെ കരടി എത്തിയത്. വീട്ടുവളപ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിച്ചു നിലത്തിട്ട ശേഷം കുത്തിയിരുന്ന് പൊളിച്ച് തിന്നുന്ന കരടിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ചക്ക പൊളിച്ച് ഓരോ ചുളകളായി കടിച്ച് അകത്താക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമാണ്.

 

വീട്ടുകാർ ബഹളം വച്ചതോടെ കരടി സ്ഥലത്തുനിന്നും പിൻവാങ്ങിയെങ്കിലും വീണ്ടുമെത്തി. തുടർന്നു വീട്ടുകാർ ബഹളം വച്ച് കരടിയെ വീണ്ടും ഓടിക്കേണ്ട സ്ഥിതിയുണ്ടായി. വനവുമായി കുറച്ചകലം മാത്രമുളള സ്ഥലമാണിത്. ചക്ക തേടി കരടിയെത്തുന്നത് ഒഴിവാക്കാൻ വീട്ടുകാർ പ്ലാവിലെ ശേഷിക്കുന്ന ചക്കയെല്ലാം പറിച്ചുമാറ്റി.

 

ചീരാലിനടുത്ത് നമ്പ്യാർകുന്നിൽ അടുത്തിടെ പുലിയുടെ സാന്നിധ്യം പതിവായുണ്ടായിരുന്നു. കൂടു വച്ചെങ്കിലും പുലിയെ പിടികൂടാനായില്ല. പുലിക്ക് പിന്നാലെയാണ് കരടിയുടെ സാന്നിധ്യവും ഇവിടെ ഉണ്ടാകുന്നത്. തുടർച്ചയായി വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകുന്ന ഇവിടെ നാട്ടുകാർ വലിയ ആശങ്കയിലാണ്. കരടിയെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

  • Related Posts

    കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the loveകാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളമുണ്ട കരിവണശ്ശേരി ഉന്നതിയിലെ ചന്ദ്രൻ(50) ആണ് മരിച്ചത്. മംഗലശ്ശേരി കുരിശുമലയ്ക്ക് സമീപത്താണ് മൃതദ്ദേഹം . ഫെബ്രുവരി 21 മുതൽ ഇദേഹത്തെ കാണ്മാനില്ല എന്ന പരാതിയിൽ വെള്ളമുണ്ട പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    Leave a Reply

    Your email address will not be published. Required fields are marked *