ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; പത്താംക്ലാസുകാരുടെ അതിക്രമം

Spread the love

കോഴിക്കോട് പുതുപ്പാടിയിൽ ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു.

പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോർട്ട്.

നാലുമാസം മുമ്പ് അടിവാരം പള്ളിയിൽ അജിൽഷാന്റെ സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായ ഒരു സംഘമാണ് ഈ ആക്രമണത്തിന് പിന്നിൽ. ഇതിന്റെ തുടർച്ചയായാണ് പുതിയ ആക്രമണമെന്നാണ് കുടുംബം പറയുന്നത്.

 

പരുക്കേറ്റ വിദ്യാർത്ഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷിതാക്കൾക്ക് വിവരം അറിയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് താമരശ്ശേരി പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

 

  • Related Posts

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23)…

    ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ പ്രശോഭ് കീഴടങ്ങി

    Spread the love

    Spread the loveപാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് എം. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. മുൻകൂർ ജാമ്യം തേടി പ്രതി സമർപ്പിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *