‘അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം വേണ്ട’: ആധാർ നിർബന്ധം; സർക്കാർ നിർദേശം ശരിവച്ച് ഹൈക്കോടതി

Spread the love

ചെന്നൈ ∙ ആധാർ കാർഡുമായി ബന്ധിപ്പിക്കാതെയും അർധരാത്രിക്കു ശേഷവും ഓൺലൈൻ ഗെയിമുകൾ കളിക്കരുതെന്ന തമിഴ്നാട് സർക്കാർ നിബന്ധനകൾക്ക് മദ്രാസ് ഹൈക്കോടതിയുടെ പച്ചക്കൊടി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ഗെയിമിങ് കമ്പനികൾ നൽകിയ ഹർജികൾ കോടതി തള്ളി.

 

ഓൺലൈൻ റമ്മിയടക്കം പണമിടപാടുകൾ ഉൾപ്പെടുന്ന റിയൽ മണി ഗെയിമുകൾക്ക് (ആർഎംജി) നിയന്ത്രണം ഏർപ്പെടുത്താൻ തമിഴ്നാട് ഓൺലൈൻ ഗെയിമിങ് അതോറിറ്റിക്ക് (ടിഎൻഒജിഎ) അധികാരം നൽകുന്നതിനെയും ഗെയിമുകൾ കളിക്കാൻ പ്രായപരിധി നിശ്ചയിക്കുന്നതിനെയും കമ്പനികൾ എതിർത്തു. ഭരണഘടനയുടെ 7–ാം ഷെഡ്യൂൾ പ്രകാരം ജനങ്ങളുടെ ആരോഗ്യവും സംസ്ഥാനത്തിനകത്തെ വ്യാപാര, വാണിജ്യ കാര്യങ്ങളും സംബന്ധിച്ചു നിയമ നിർമാണം നടത്താൻ നിയമസഭകൾക്ക് അധികാരമുണ്ടെന്നു കോടതി നിരീക്ഷിച്ചു.

 

ഓൺലൈൻ റമ്മി അടക്കമുള്ളവ തമിഴ്നാട്ടിൽ ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു ഹാനികരമായി മാറിയിട്ടുള്ളതായി കോടതി നിരീക്ഷിച്ചു. ഇതു സംബന്ധിച്ചു പഠനം നടത്തിയ വിദഗ്ധ സമിതികളും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായതിനെ തുടർന്നു 2019 മുതൽ 2024 വരെ 47 പേർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായി തമിഴ്നാട് പൊലീസും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

  • Related Posts

    മകളെ പീഡിപ്പിച്ചെന്ന് മുന്‍ ജീവനക്കാരന്റെ പരാതി; എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ കസ്റ്റഡിയില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്‌സോ പരാതി. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ മുന്‍ ജീവനക്കാരനാണ് പരാതി നല്‍കിയത്. അജി കൃഷ്ണനെ ഡല്‍ഹി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടു. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ്…

    വിവാഹാഭ്യർഥന നിരസിച്ചതിൽ പക; യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു, യുവതി ജീവനൊടുക്കി

    Spread the love

    Spread the loveഹൈദരാബാദ്∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറിനെ പൊലീസ് അറസ്റ്റു ചെയ്തു.   മാർച്ച് 11നാണ് നാടിനെ നടുക്കിയ സംഭവം…

    Leave a Reply

    Your email address will not be published. Required fields are marked *