കാൽവിരലുകൾക്കിടയിൽ ‘ലൈറ്റർ’ ക്യാമറ; സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തും, അശ്ലീല വിഡിയോകൾ നിർമിക്കും; പൈലറ്റ് അറസ്റ്റിൽ

Spread the love

ന്യൂഡൽഹി∙ ഒളിക്ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമിച്ച പൈലറ്റ് അറസ്റ്റിൽ. സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ മോഹിത് പ്രിയദർശിയെ (31) ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് 74 വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സിഗരറ്റ് ലൈറ്ററിന്റെ ആകൃതിയിലുള്ള ഒരു ചെറിയ ഒളിക്ക്യമാറയും ഇയാളിൽനിന്നു കണ്ടെടുത്തു.

 

കോൾ സെന്ററിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാർക്കറ്റിലൂടെ പോകുമ്പോൾ ഒരാൾ തീരെ വലുപ്പം കുറഞ്ഞ രഹസ്യ ക്യാമറ ഉപയോഗിച്ച് തന്റെ ദൃശ്യങ്ങൾ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടെന്നാണു യുവതി പരാതിയിൽ പറഞ്ഞത്. തുടർന്നാണ് കിഷൻഗഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഹിതിനെ തിരിച്ചറിഞ്ഞത്.

 

തിരക്കേറിയ പ്രദേശങ്ങളിൽ എത്തി കാൽവിരലുകൾക്കിടയിൽ ക്യാമറ ഘടിപ്പിച്ചാണ് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ മോഹിത് പറഞ്ഞു. 2023 ഡിസംബർ മുതൽ ഇയാൾ ഇതു ചെയ്തിരുന്നതായും സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തിരുന്നതെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അവിവാഹിതനായ മോഹിത്, ഒരു സ്വകാര്യ വിമാനക്കമ്പനയിലെ പൈലറ്റാണ്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *