
ന്യൂഡല്‍ഹി: ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പിജി(NEET-PG) പരീക്ഷ 2025 ഓഗസ്റ്റ് 3ന് മുതല്‍ നടത്താന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍ബിഇ) സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. നേരത്തെ ജൂണ്‍ 15ന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തിയതി മാറ്റാന്‍ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്