വയോധിക സ്വയം വെട്ടി മരിച്ച സംഭവം; മേരിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് കുടുംബം

Spread the love

കൽപറ്റ ∙ വയനാട് മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ച നിലയിൽ. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഭർത്താവ് ചാക്കോ ഇന്നു രാവിലെ ഏഴേമുക്കാലോടെ പള്ളിയിൽ നിന്ന് തിരികെ വന്നപ്പോൾ വീട്ടിന്റെ ഇരുവാതിലും പൂട്ടിയ നിലയിലായിരുന്നു.

 

ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതോടെ അയൽവാസികളെയും കൂട്ടി വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് ഇടത് കൈകാലുകൾ സ്വയം വെട്ടിമുറിച്ച നിലയിൽ മേരി കിടക്കുന്നത് കണ്ടത്.

 

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേരിക്ക് ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കൽപറ്റ ∙ വയനാട് മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ച നിലയിൽ. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഭർത്താവ് ചാക്കോ ഇന്നു രാവിലെ ഏഴേമുക്കാലോടെ പള്ളിയിൽ നിന്ന് തിരികെ വന്നപ്പോൾ വീട്ടിന്റെ ഇരുവാതിലും പൂട്ടിയ നിലയിലായിരുന്നു.

ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതോടെ അയൽവാസികളെയും കൂട്ടി വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് ഇടത് കൈകാലുകൾ സ്വയം വെട്ടിമുറിച്ച നിലയിൽ മേരി കിടക്കുന്നത് കണ്ടത്.

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേരിക്ക് ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *