കഞ്ചാവുമായി ഒരാൾ പിടിയിൽ

Spread the love

സുൽത്താൻ ബത്തേരി: സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് സംയുക്തമായി നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിൽ 340 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ആര്യന്നൂർ കണ്ടം കളത്തിൽ വീട്ടിൽ ഷംസുദ്ദീൻ (മൊയ്തീൻ്റെ മകൻ) ആണ് അറസ്റ്റിലായത്.

 

പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ ബാവലിയിൽ നിന്നും KL 72 7551 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. പനമരത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (G) ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ഇ.ആർ, ധന്വന്ത് കെ.ആർ, അജ്മൽ കെ, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് എൻ.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *