വളർത്തുമൃഗങ്ങളെച്ചൊല്ലി തർക്കം; കത്തിക്കുത്ത്, അറസ്റ്റ്

Spread the love

എന്റെ വളർത്തു നായയുടെ മുന്നിലേക്ക് നിങ്ങൾ പൂച്ചയെ കൊണ്ടുവരല്ലേ. അയൽവാസിയോട് ഇക്കാര്യം പറഞ്ഞതു മാത്രമേ ഓർമയുള്ളൂ. ഉടൻ കത്തിയെടുത്തു കുത്തി.കൊടുങ്ങല്ലൂർ എടവിലങ്ങ് കാരയിൽ ആണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് കാര സ്വദേശി നീലം കാവിൽ വീട്ടിൽ സെബാസ്റ്റ്യനെ (സെബാൻ–41) പൊലീസ് അറസ്റ്റ് ചെയ്തു.

 

ഓഗസ്റ്റ് 21 ന് വൈകിട്ട് ആറിന് ആയിരുന്നു അക്രമം. കാര സ്വദേശി തൊടാത്ര വീട്ടിൽ ജിബിന്റെ വീട്ടിൽ വളർത്തു നായ ഉണ്ട്. പ്രതി സെബാസ്റ്റ്യൻ പൂച്ചയെയും വളർത്തുന്നുണ്ട്. ജിബിന്റെ വളർത്തുനായയുടെ മുന്നിലൂടെ സെബാസ്റ്റ്യൻ പൂച്ചയെ കൊണ്ടു പോയപ്പോൾ നായ പൂച്ചയുടെ നേരെ കുരച്ചു ചാടി. ഇതോടെ സെബാസ്റ്റ്യനോട് പൂച്ചയെ കൊണ്ടു വരല്ലേ എന്നു ജിബിൻ പറയുകയായിരുന്നു. ഇതാണ് കത്തിക്കുത്തിൽ കലാശിച്ചത്. ജിബിൻ ആശുപത്രിയിൽ ചികിത്സ തേടി.

 

ജിബിന്റെ തലയിൽ ഉൾപ്പടെ മൂന്നിടത്തു തുന്നിക്കെട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർ ബി.കെ.അരുൺ, എസ്ഐ കെ.സാലിം, എസ്ഐ കെ.ജി.സജിൽ, സിപിഒമാരായ വിഷ്ണു, ഗോപേഷ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *