
വയനാട് കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരത്തിലെ കൊക്കയില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ പഴയ കിടക്കകള്‍ തള്ളി.ചുരത്തിലെ ആശ്രമം കവലയ്ക്ക് സമീപത്തെ കൊക്കയിലേക്കാണ് പഴയ കിടക്കകള്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്.
പഞ്ചായത്ത് അംഗം ഷാജി പൊട്ടയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പ്രിന്‍സ്, ക്ലാര്‍ക്ക് കെ. അമല്‍ എന്നിവരുടെ നേതൃത്വ ത്തില്‍ സ്ഥലത്ത് പരിശോധന നടത്തി 13 കിടക്കകള്‍ കണ്ടെത്തുകയും അതി സാഹസികമായി കയറില്‍ കെട്ടിവലിച്ച് പുറത്തെടുക്കുകയുമായിരുന്നു. പിന്നീട് കിടക്കകള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.മുമ്പും സമാന രീതിയില്‍ കിടക്കകളും,ശുചിമുറി മാലിന്യവും കൊക്കയിലേക്കും, പുഴയിലേക്കും തള്ളിയിരുന്നതായി കണ്ടെത്തിയിരുന്നു.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് സെക്രട്ടറി റെജി പി.മാത്യു കേളകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കിടക്കകളില്‍നിന്ന് കാര്യമായ തെളിവുകളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.