സന്ദർശക വീസയിൽ ദുബായിലെത്തി മോഷണം:പ്രവാസികൾക്ക് തടവും നാടുകടത്തലും

Spread the love

ദുബായ് ∙ ദുബായ് ജബൽ അലിയിലെ വില്ലയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ അഞ്ച് മധ്യേഷ്യൻ പൗരന്മാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.

 

കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. സന്ദർശക വീസയിൽ രാജ്യത്ത് പ്രവേശിച്ച ശേഷമാണ് പ്രതികൾ മോഷണം നടത്തിയതെന്ന് ദുബായ് ക്രിമിനൽ കോടതി കണ്ടെത്തി. വീട്ടുടമസ്ഥർ വിദേശത്ത് ആയിരുന്ന സമയത്താണ് മോഷണം നടന്നത്. യൂറോപ്യൻ യുവതി തന്റെ കുടുംബത്തോടൊപ്പം വീട്ടിൽ തിരിച്ചെത്തിയപ്പോൾ വില്ലയുടെ മുൻവാതിൽ തുറന്നുകിടക്കുന്നതും വീടിന്റെ അകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു.

 

വിദേശ കറൻസികൾ, സ്വർണാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, സ്വകാര്യ രേഖകൾ എന്നിവ അടങ്ങിയ സേഫ് മോഷണം പോയതായി യുവതി കണ്ടെത്തി. കൂടാതെ, ഭർത്താവ് ശേഖരിച്ച ചെക്കുകളും 10 പഴയ മൊബൈൽ ഫോണുകളും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും വാടക വാഹന രേഖകളും ഉപയോഗിച്ച് സംശയിക്കുന്നവരെ പൊലീസിന് തിരിച്ചറിയാൻ സാധിച്ചു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച വാഹനം പ്രതികളിലൊരാൾ വാടകയ്ക്ക് എടുത്തതായിരുന്നു. മറ്റൊരു എമിറേറ്റിലെ വാടക കെട്ടിടത്തിൽ താമസിക്കുമ്പോഴാണ് സംഘത്തെ കണ്ടെത്തിയത്. അധികൃതർ ഇവരെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തുകയും ചെയ്തു.

  • Related Posts

    ലോക കടുവാ ദിനം: അറിയണം പെരിയാറും പറമ്പിക്കുളവും വയനാടും

    Spread the love

    Spread the loveഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന് രാജ്യത്ത് പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് കടുവാ സംരക്ഷണത്തിനു ടൈഗർ റിസർവ്വുകളും വന്യജീവി സങ്കേതങ്ങള്‍. ജൂലൈ 29 ലോക കടുവാ ദിനം…കടുവകളുടെ സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്നദിനം. കടുവകളുടെ സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം ഓര്‍മ്മിക്കിക്കുന്ന…

    ദയാധനത്തിന് പ്രാധാന്യം നൽകി; സമൂഹ മാധ്യമങ്ങളിലെ വിദ്വേഷപ്രചാരണം തിരിച്ചടിയായി: മധ്യസ്ഥ ചർച്ച പ്രതിസന്ധിയിൽ

    Spread the love

    Spread the loveയെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നും ദയാധനം സ്വീകരിക്കില്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി വ്യക്തമാക്കിയതോടെ മധ്യസ്ഥ ചർച്ചകൾ പ്രതിസന്ധിയിൽ. ശിക്ഷ നടപ്പാക്കാൻ തീയതി തീരുമാനിച്ചശേഷം മാറ്റിവച്ചത് ഏറെ ദൗർഭാഗ്യകരമാണെന്നും…

    Leave a Reply

    Your email address will not be published. Required fields are marked *