ബാണാസുര സാഗർ ഷട്ടർ ഇന്ന് രണ്ടുമണിക്ക് തുറക്കും :ജാഗ്രത മുന്നറിയിപ്പ്

Spread the love

പടിഞ്ഞാറത്തറ :* കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ച രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

 

*ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.*

 

15 സെൻറീമീറ്റർ ആണ് ഒരു ഷട്ടർ രണ്ടു മണിയോടെ ഉയർത്തുക.

ഇതുമായി ബന്ധപ്പെട്ട്

*പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ*

എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം.

 

*വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.*

 

ഡാം സ്പിൽവേയുടെ മുന്നിൽ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതർ അറിയിച്ചു.

 

  • Related Posts

    മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്

    Spread the love

    Spread the loveവയനാട്ടിൽ മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക് . വയനാട് തിരുനെല്ലി അരണപ്പാറയിലാണ് മാനിന്റെ ആക്രമണമുണ്ടായത്. പള്ളിമുക്ക് സ്വദേശി ലക്ഷ്മി ( 80) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് തുണി വിരിച്ചിടുന്നതിനിടെ മാനുകൾ ഇടിച്ചിടുകയായിരുന്നു.…

    കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

    Spread the love

    Spread the loveകൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വള്ളിയൂർക്കാവിൽ വെച്ച് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

    Leave a Reply

    Your email address will not be published. Required fields are marked *