ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

Spread the love

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചിട്ടാണുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 773.50 മീറ്ററില്‍ അധികരിക്കുകയും, മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവില്‍ ഷട്ടര്‍ ഉയര്‍ത്തി അധിക ജലം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല.

 

ഡാം സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ജല ബഹിർഗമന പാതയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാർ, പ്രസിഡന്റ്, ചെയർമാൻ, തഹസീൽദാർ, വില്ലേജ് ഓഫിസർ, പോലീസ്, അഗ്നി – രക്ഷാ വകുപ്പ്, ജല സേചന വകുപ്പ് എഞ്ചിനീയർ, എന്നിങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകുന്നതാണ്.

 

വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത്‌ യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ്‌ വർദ്ധിപ്പിക്കുകയില്ല.

 

ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ്‌ സെന്ററിൽ വിളിക്കാം, നമ്പർ 1077

 

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *