വിദ്യാർഥിനിയെ പീഡിപ്പിച്ചു, വിഡിയോ കാണിച്ച് ഭീഷണി; രണ്ട് അധ്യാപകരടക്കം മൂന്നു പേർ അറസ്റ്റിൽ

Spread the love

ബെംഗളൂരു∙ കോളജ് വിദ്യാർഥിനിയെ പലവട്ടം പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് അധ്യാപകരടക്കം മൂന്നു പേർ അറസ്റ്റിൽ. ഫിസിക്സ് അധ്യാപകനായ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്.

 

 

പഠനസംബന്ധമായ നോട്ട്സുകൾ നൽകാമെന്നു പറഞ്ഞ് നരേന്ദ്രയാണ് ആദ്യം പെൺകുട്ടിയെ സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മെസേജുകൾ അയച്ച് പെൺകുട്ടിയുമായി ഇയാൾ അടുക്കുകയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ അനൂപിന്റെ മുറിയിലേക്ക് പെൺകുട്ടിയെ നരേന്ദ്ര വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

ഏതാനും ദിവസങ്ങൾക്കുശേഷം സന്ദീപും പെൺകുട്ടിയെ സമീപിച്ചു. നരേന്ദ്രയ്‌ക്കൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും കൈവശമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി അനൂപിന്റെ മുറിയിലെത്തിച്ചശേഷം ഇയാളും കുട്ടിയെ പീഡിപ്പിച്ചു. തന്റെ മുറിയിലേക്ക് പെൺകുട്ടി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ച് അനൂപും കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

 

മാനസികമായി തകർന്ന പെൺകുട്ടി ബെംഗളൂരുവിൽ തന്നെ കാണാനെത്തിയ മാതാപിതാക്കളോടാണ് സംഭവം തുറന്നു പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ കർണാടക വനിതാ കമ്മിഷനിലും മറാത്തഹള്ളി പൊലീസ് സ്റ്റേഷനിലും പരാതി നൽകി. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *