
മാനന്തവാടി മുൻസിപ്പാലിറ്റി ഇന്ന് അടിയന്തര യോഗം ചേർന്നു. മുൻസിപ്പാലിറ്റിയുടെ 2025 -26 വാർഷിക പദ്ധതിയിലെ ഭേദഗതിക്കുള്ള അവസരം ഈ മാസം ഇരുപതാം തീയതി വരെ ഉള്ളതിനാൽ കൗൺസിലിൽ സംസ്ഥാന സർക്കാരിൽ നിന്നും ഫണ്ടുകൾ ലഭ്യമായാൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാം എന്നും പൊതു പദ്ധതികൾ ആവശ്യമുണ്ടെങ്കിൽ ഭേദഗതി ചെയ്യാമെന്ന് തീരുമാനമെടുത്തു ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലേഖ രാജീവൻ പി വി എസ് മൂസ വിപിൻ വേണുഗോപാൽ കൗൺസിലർമാരായ പി വി ജോർജ് അബ്ദുൾ ആസിഫ് വി യു ജോയ് പി എം ബെന്നി ഷിബു കെ ജോർജ് മാർഗരറ്റ് തോമസ് പുഷ്പ രാജൻ ലൈല സജി എന്നിവർ സംസാരിച്ചു