ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ ഇടം പിടിച്ചു

Spread the love

 

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓള്‍റൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ.

 

മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ് ക്യാപ്റ്റൻ.

 

ആഗസ്റ്റ് 7 മുതല്‍ 24 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ ട്വൻറി 20, ഏകദിന, നാല് ദിന മത്സരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. രാധ യാദവാണ് രണ്ടു ഫോർമാറ്റിലും ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

 

ആഗസ്റ്റ് 7, 9, 10 തിയതികളില്‍ ട്വന്റി 20 മത്സരവും ആഗസ്റ്റ് 13,15, 17 തിയതികളില്‍ ഏകദിനവും ആഗസ്റ്റ് 21 -24 വരെയുള്ള ഒരു നാല് ദിന മത്സരവുമാണ് ആസ്ട്രേലിയൻ പര്യടനത്തിനുള്ളത്.

 

ട്വന്റി 20 സ്‌ക്വാഡ് : രാധാ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ഡി. വൃന്ദ, സജന സജീവൻ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), രാഘ്വി ബിസ്‌റ്റ്, ശ്രേയങ്ക പാട്ടീല്‍, പ്രേമ റാവത്ത്, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), തനൂജ കൻവർ, ജോഷിത വിജെ, സൈമ താക്കൂർ, ശബ്നം ഷക്കീല്‍, ദിതാസ് സാധു

ഏകദിന, മള്‍ട്ടി-ഡേ സ്ക്വാഡ്: രാധ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, തേജല്‍ ഹസബ്നിസ്, രാഘ്വി ബിസ്ത്, തനുശ്രീ സർക്കാർ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), പ്രിയ മിശ്ര, തനൂജ കൻവർ, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), ധാരാ ഗുജ്ജർ, ജോഷിത വിജെ, സൈമ താക്കൂർ, ശബ്നം ഷക്കീല്‍, ദിതാസ് സാധു

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *