യാത്രയ്ക്കിടെ കയ്യിൽ കരുതിയ പെട്രോളിൽ തീയിട്ടു? ഗർഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന് പൊലീസ്

Spread the love

കോഴിക്കോട്∙ പേരാമ്പ്രയിൽ കാർ കത്തി യുവതി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസിലായത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് മുമ്പും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു.

 

വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ ബന്ധുവീട്ടിൽനിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കയ്യിൽ കരുതിയിരുന്ന പെട്രോളിൽ സോന തീയിട്ടതാകാമെന്ന നിഗമത്തിലാണ് പൊലീസ്. കാർ കത്തിയത് ഷോർട് സർട്ട്ക്യൂട്ട് മൂലമല്ലെന്നു കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പെട്രോൾ വാങ്ങിയ വിവരം വ്യക്തമായത്. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻലാലിന്റെ മൊഴിയിലും കാറിനുള്ളിൽ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നെന്നു പറയുന്നുണ്ട്.

  • Related Posts

    മദ്യലഹരിയില്‍ കൊലപാതകം; തമിഴ്‌നാട് സ്വദേശി പിടിയില്‍

    Spread the love

    Spread the loveകട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ സുഹൃത്തിനെ തമിഴ്‌നാട് സ്വദേശി കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. കൊല്ലം സ്വദേശി പ്രശാന്തനും തമിഴ്‌നാട്…

    പത്ത് വയസുകാരിയുടെ ബലാത്സംഗം; മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചിരിച്ച് തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍

    Spread the love

    Spread the loveചെന്നൈ: പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ച് തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍. കോയമ്പത്തൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ജനറല്‍ ആര്‍ വി രമ്യ ഭാരതിയും…

    Leave a Reply

    Your email address will not be published. Required fields are marked *