മിൽമ പാൽ വില കൂട്ടി: ജൂൺ ഒന്ന് മുതൽ ലിറ്ററിന് കൂടുന്നത് നാല് രൂപ

Spread the love

 

മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി. ജൂൺ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. പാൽ വില കൂട്ടുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വില വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനായി ഒരു വിദഗ്ദ്ധ സമിതിയെ മിൽമ നിയോഗിച്ചിരുന്നു. നാല് മുതൽ ആറ് രൂപ വരെ വർദ്ധിപ്പിക്കാമെന്ന സമിതിയുടെ ശുപാർശയെ തുടർന്നാണ് പാൽ വില കൂട്ടിയത്.

 

3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർദ്ധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. പാൽ ഉൽപ്പന്നങ്ങൾക്കും വില കൂടും. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പായതിനാൽ വില വ‌ർദ്ധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.പുതുക്കിയ വർദ്ധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം

  • Related Posts

    മദ്യലഹരിയില്‍ കൊലപാതകം; തമിഴ്‌നാട് സ്വദേശി പിടിയില്‍

    Spread the love

    Spread the loveകട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ സുഹൃത്തിനെ തമിഴ്‌നാട് സ്വദേശി കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. കൊല്ലം സ്വദേശി പ്രശാന്തനും തമിഴ്‌നാട്…

    പത്ത് വയസുകാരിയുടെ ബലാത്സംഗം; മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചിരിച്ച് തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍

    Spread the love

    Spread the loveചെന്നൈ: പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ച് തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍. കോയമ്പത്തൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ജനറല്‍ ആര്‍ വി രമ്യ ഭാരതിയും…

    Leave a Reply

    Your email address will not be published. Required fields are marked *