‘ഇതിനിടയിൽ ലാലേട്ടൻ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നും’; ‘ദൃശ്യം 3’യെക്കുറിച്ച് വീണ

Spread the love

‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ പുതുമുഖമാണ് വീണ നന്ദകുമാർ. ഒരു ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആയിട്ടാണ് വീണ ചിത്രത്തിലെത്തുന്നത്. ‘ദൃശ്യം’ പോലെ സൂപ്പർ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് പറയുകയാണ് വീണയിപ്പോൾ. ആശിർവാദ് സിനിമാസിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വീണ.

 

മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും വീണ പറഞ്ഞു. “ജീത്തു സാറിനും ആന്റണി ചേട്ടനും മൂന്നാം ഭാഗം എടുക്കാൻ തോന്നിയത് എന്റെ ഭാഗ്യം. അല്ലെങ്കിൽ എനിക്കൊരിക്കലും ദൃശ്യം യൂണിവേഴ്സിൽ ജോയിൻ ചെയ്യാൻ പറ്റില്ലായിരുന്നു. ഒരു ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആയിട്ടാണ് ഞാൻ ദൃശ്യം 3യിൽ വരുന്നത്.

 

എല്ലാവരും പുറത്തെടുക്കുന്ന പണി ഞാൻ ഇതിനകത്ത് നിന്ന് എടുക്കുന്നു. ശരിക്കും ഞാൻ ഭയങ്കര ആവേശത്തിലായിരുന്നു. ജീത്തു സാർ എന്നെ വിളിച്ച് കഴിഞ്ഞ്, ഫോൺ കട്ട് ചെയ്തിട്ട് ഞാൻ കുറേ നേരം ആലോചിച്ചു. ലാലേട്ടനോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ്.

 

ഇത്രയും സൂപ്പർ ഹിറ്റായ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമായി ലാലേട്ടനൊപ്പം എത്താൻ പറ്റിയതിൽ വളരെ സന്തോഷം. പിന്നെ കാരക്ടറിന്റെ ഒരു ഔട്ട്‌ലൈൻ തന്നിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വളരെ കൗതുകകരമായി തോന്നി. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ, നമ്മൾ നോക്കുമ്പോൾ അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും.

മോണിറ്ററിൽ പോയി നോക്കുമ്പോഴാണ്, ഇതിനിടയിൽ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നുന്നത്. അപ്പോഴാണ് നമുക്ക് മനസിലാകുന്നത് ചെറിയൊരു എക്സ്പ്രഷൻ പോലും മോണിറ്ററിൽ കാണുന്ന രീതിയിൽ ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു കഴിവല്ലേ”. – വീണ നന്ദകുമാർ പറഞ്ഞു.

  • Related Posts

    ‘അതിശയൻ’, ‘അത്ഭുത ദ്വീപ്’, ‘യക്ഷി’ യൂണിവേഴ്സ് ആയിരിക്കുമോ ?’; ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് വിനയൻ

    Spread the love

    Spread the loveപുതിയ ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. ഇതുവരെ പറയാത്ത രീതിയിലുള്ള സ്റ്റോറി ടെല്ലിങ്ങാണ് പുതിയ സിനിമയിൽ ആവിഷ്കരിക്കുന്നതെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിലെ…

    ‘ഞാൻ ഒരിക്കലും ഒരുപാട് മണിക്കൂർ പഠിച്ചിട്ടില്ല, പക്ഷേ…’: പത്താം ക്ലാസിൽ 99.2% മാർക്ക് നേടിയ വിദ്യാർഥിനി പങ്കുവെക്കുന്ന അഞ്ച് പ്രായോഗിക പഠനരീതികൾ

    Spread the love

    Spread the love    പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് ദിവസങ്ങളോളം നീളുന്ന കഠിനമായ പഠനരീതികൾ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് പത്താം ക്ലാസ് പരീക്ഷയിൽ 99.2 ശതമാനം മാർക്ക് കരസ്ഥമാക്കിയ സാൻവി ലധ. അമിതമായ പഠനഭാരത്തേക്കാൾ സ്മാർട്ട് ആയ പഠനരീതികളും ജീവിതത്തിലെ സന്തുലിതാവസ്ഥയുമാണ്…

    Leave a Reply

    Your email address will not be published. Required fields are marked *