കോഴിക്കോട് രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടികളെ കാണാതായി, പരാതി

Spread the love

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി. ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടികളെയാണ് കാണാതായത്. മയ്യന്നൂര്‍ പുത്തലത്ത് താഴകുനി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സാബി ഷെയ്ക്കിന്റെ മകള്‍ നര്‍ഗീസ് ഖാത്തൂന്‍ (12), ഇയാളുടെ ഭാര്യയുടെ ബന്ധുവായ രശ്മി മോനി (16) എന്നിവരെയാണ് കാണാതായത്.

 

രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന ഇവരെ പുലര്‍ച്ചെ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ആറ് മണിക്കും ഇടയിലുള്ള സമയത്താണ് കാണായത്. കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് വടകര പൊലീസ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചു.വെസ്റ്റ് ബംഗാളിലെ ഹുഗ്ലി ജില്ലയിലെ പാണ്ടുവ സിംലാഗര്‍ ചമ്പഹാത്തി സ്വദേശികളാണ് ഇവര്‍.

  • Related Posts

    വയറുവേദനയുമായെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

    Spread the love

    Spread the love    ഹരിപ്പാട്∙ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കിട്ടു.   കുഞ്ഞിന്റെ കരച്ചിൽകേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിവാഹിതയായ യുവതി…

    പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവം; 2 യുവതികൾ അറസ്റ്റിൽ

    Spread the love

    Spread the loveഅഞ്ചൽ (കൊല്ലം) ∙ സിവിൽ പൊലീസ് ഓഫിസർ ആർച്ചൽ പാലവിള വീട്ടിൽ വി.എസ്. വിവേകിന്റെ വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് രാത്രി തീ കത്തിച്ചു നശിപ്പിച്ച കേസിൽ 2 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി…

    Leave a Reply

    Your email address will not be published. Required fields are marked *