‘പ്രതിയുടെ മാനസിക നില തെറ്റായി പരിഗണിച്ചു’: വന്ദനദാസ് കൊലക്കേസില്‍ ശിക്ഷ റദ്ദാക്കണം; ഹൈക്കോടതിയിൽ‍ അപ്പീൽ

Spread the love

കൊച്ചി ∙ ഡോ. വന്ദനദാസ് കൊലക്കേസിൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതി ജി. സന്ദീപ് അപ്പീലുമായി ഹൈക്കോടതിയിൽ. ഒരുവിഭാഗം സാക്ഷികളെ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ടും പ്രതിയുടെ മാനസികനില തെറ്റായി പരിഗണിച്ചുകൊണ്ടുമാണ് വിചാരണ കോടതി ശിക്ഷിച്ചതെന്നും അതിനാൽ ഈ ഉത്തരവ് റദ്ദാക്കണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി സർജിക്കൽ കത്രിക ഉപയോഗിച്ച് ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്നു വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് സന്ദീപിന്റെ അപ്പീൽ.

സംഭവം നടക്കുമ്പോൾ പ്രതിയുടെ മാനസിക നില ഏതു വിധത്തിലായിരുന്നു എന്ന് ശരിയായി പരിശോധിക്കാതെയാണ് വിചാരണ കോടതി ശിക്ഷ വിധിച്ചതെന്ന് അപ്പീലിൽ പറയുന്നു. തന്നെ ആരോ കൊലപ്പെടുത്താൻ വരുന്നു എന്ന മതിഭ്രമത്തിലായിരുന്നു പ്രതി. ഇക്കാര്യം അയൽവാസികളോയും പൊലീസിനോടും പ്രതി തന്നെയാണ് പറഞ്ഞത്. മതിഭ്രമത്തിൽ‍ അകപ്പെട്ടിരിക്കുന്ന ആളുടെ മാനസികാവസ്ഥയാണ് ഇത്. പ്രതിയുടെ മാനസികനിലയെക്കുറിച്ചുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും വിചാരണ കോടതി ശരിയായ വിധത്തിലോ ശാസ്ത്രീയമായോ അല്ല പരിഗണിച്ചത്. പ്രതിക്ക് അനുകൂലമായ വിധത്തിൽ സമർപ്പിക്കപ്പെട്ടിരുന്ന െതളിവുകളൊന്നും പരിഗണിക്കപ്പെട്ടില്ല. പകരം, ചില സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കുകയായിരുന്നു എന്നും അപ്പീലിൽ പറയുന്നു.

  • Related Posts

    എംഡിഎംഎ കടത്താനും ആംബുലന്‍സ്; ബീക്കണ്‍ ലൈറ്റിട്ട് കുതിച്ചെത്തി; സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; അറസ്റ്റ്

    Spread the love

    Spread the loveതൃശൂര്‍: ആംബുലന്‍സില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. വെട്ടിക്കല്‍ അഞ്ചേരി സ്വദേശികളായ ഫെലിക്‌സ്, സന്ദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.…

    വയറുവേദനയുമായെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

    Spread the love

    Spread the love    ഹരിപ്പാട്∙ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കിട്ടു.   കുഞ്ഞിന്റെ കരച്ചിൽകേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവിവാഹിതയായ യുവതി…

    Leave a Reply

    Your email address will not be published. Required fields are marked *