പൂമാല, മുദ്രാവാക്യം വിളി, തോളിലേറ്റി അനുയായികൾ; ജാമ്യത്തിലിറങ്ങിയ പീ‍ഡനക്കേസ് പ്രതിയ്ക്ക് സ്വീകരണം, വിമർശനം

Spread the love

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിയ്ക്ക് സ്വീകരണം. ഹിന്ദു യുവവാഹിനി സംഘടനയുടെ മുൻ അംഗമായ സുശീൽ പ്രജാപതിയെയാണ് അനുയായികൾ ജയിൽ കവാടം മുതൽ പൂമാല അണിയിച്ച് സ്വാഗതം ചെയ്തത്. അഭിഭാഷകനെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി എൽഎൽബി വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. അറസ്റ്റ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ ജാമ്യത്തിൽ വിട്ടത്.

 

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിയെ തോളിലേറ്റുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. നിരവധി ആളുകളാണ് ഇയാൾക്ക് ചുറ്റും ആർപ്പുവിളികളും കരഘോഷങ്ങളുമായി ഒത്തുകൂടിയത്. അനുയായികളുടെ തോളിലിരുന്ന് വഴിയിലുള്ളവരെ പ്രതി കൈവീശി കാണിക്കുന്നതും പ്രചരിക്കുന്ന വിഡിയോകളിലുണ്ട്. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

 

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരായവർക്ക് ഇത്തരത്തിൽ സ്വീകരണങ്ങൾ നൽകുന്നത് നിയമവാഴ്ചയെയും സ്ത്രീ സുരക്ഷയെയും ചോദ്യം ചെയ്യുന്നതാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  • Related Posts

    കാണാതായിട്ട് 47 ദിവസം; തെരുവിൽ ഭിക്ഷ‌ യാചിച്ച് മെഡിക്കൽ വിദ്യാർഥി

    Spread the love

    Spread the loveമുംബൈ∙ തളർന്ന് അവശനായി, അഴുക്കുപുരണ്ട വേഷത്തിൽ റോഡരികിൽ ഭിക്ഷയാചി‌‌ക്കുകയായിരുന്നു അഭയ് സുരേഷ് ബെൽകോണി. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങൾ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് തിരിച്ചറിഞ്ഞത്; 47 ദിവസം മുൻപു കാണാതായ ഹോമിയോ വിദ്യാർഥിയാണെന്ന്. മഹാരാഷ്ട്ര നാന്ദേഡിൽ…

    ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണ, കേരളത്തിൽ എല്ലായിടത്തും ഡീസൽ വില 100 കടന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.   കേരളത്തില്‍ എല്ലായിടത്തും…

    Leave a Reply

    Your email address will not be published. Required fields are marked *