പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

Spread the love

കണ്ണൂർ ∙ അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫിസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരിച്ചത്.

 

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ അഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. ബാക്കി വന്ന പടക്കം ഒരു സ്ഥലത്ത് സൂക്ഷിച്ചുവച്ച ശേഷം പ്രവർത്തകർ പിരിഞ്ഞുപോയി. ഈ സമയം ഇവിടെയുണ്ടായിരുന്ന കുട്ടികൾ പടക്കം എടുത്ത് പൊട്ടിക്കുകയായിരുന്നു.

 

തീ കൊളുത്തി എറിഞ്ഞ പടക്കത്തിൽ ഒന്ന് അമാന്റെ കഴുത്തിലാണ് വീണ് പൊട്ടിയത്. സാരമായി പരുക്കേറ്റ അമാനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 3 കുട്ടികൾക്ക് നിസ്സാര പരുക്കേറ്റു.

  • Related Posts

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *