‘സാമ്രാജ്യം തിരിച്ചുപിടിച്ച് സൂര്യ’; കരിയർ ബെസ്റ്റ് കളക്ഷനുമായി ‘കറുപ്പ്’; 200 കോടി അനായാസം!

Spread the love

തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾ കൃത്യമായി പറഞ്ഞാൽ 4,697ദിവസങ്ങൾ ആണ് സൂര്യ എന്ന നടിപ്പിൻ നായകനായി അദ്ദേഹത്തിന്റെ ഓരോ ആരാധകനും പ്രേക്ഷകരും കാത്തിരുന്നത്. 13 വർഷങ്ങൾക്കിപ്പുറം എവിടെ നിർത്തിയോ അവിടെ നിന്ന് അതെ ശക്തിയിൽ തിയേറ്ററിൽ അതിശക്തമായ തിരിച്ചുവരവ് നടത്തുകയാണ് സൂര്യ കറുപ്പിലൂടെ.

 

റിലീസായി നാല് ദിനങ്ങളിൽ 147 കൊടിയില്പരം രൂപ വേൾഡ് വൈഡ് കളക്ഷനുമായി തന്റെ കരിയർ റെക്കോർഡ് കളക്ഷനിലേക്ക് കുതിക്കുകയാണ് കറുപ്പിലൂടെ സൂര്യ. രണ്ട് മില്യണിൽപ്പരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം കറുപ്പിന്റെ ഇത് വരെയുള്ള ടിക്കറ്റ് വിൽപ്പന. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങളും മികച്ച കളക്ഷനും ലഭിക്കുന്ന ചിത്രത്തിന് ലോകവ്യാപകമായി ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ആദ്യ നാല് ദിനവും ലഭിച്ചത്.

 

സിങ്കം 2ന്റെ കലക്ഷൻ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റർ കലക്ഷൻ. അത്‌ വെറും 4 ദിനം കൊണ്ട് കറുപ്പ്‌ ബോക്സ് ഓഫീസിൽ മറികടന്നു. ചിത്രം ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ കംപ്ലീറ്റ് ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുകയാണ്.

 

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പി ആർ ഓ ആൻഡ് പ്രൊമോഷൻസ്: പ്രതീഷ് ശേഖർ.

  • Related Posts

    ‘അതിശയൻ’, ‘അത്ഭുത ദ്വീപ്’, ‘യക്ഷി’ യൂണിവേഴ്സ് ആയിരിക്കുമോ ?’; ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് വിനയൻ

    Spread the love

    Spread the loveപുതിയ ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. ഇതുവരെ പറയാത്ത രീതിയിലുള്ള സ്റ്റോറി ടെല്ലിങ്ങാണ് പുതിയ സിനിമയിൽ ആവിഷ്കരിക്കുന്നതെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിലെ…

    ‘ഞാൻ ഒരിക്കലും ഒരുപാട് മണിക്കൂർ പഠിച്ചിട്ടില്ല, പക്ഷേ…’: പത്താം ക്ലാസിൽ 99.2% മാർക്ക് നേടിയ വിദ്യാർഥിനി പങ്കുവെക്കുന്ന അഞ്ച് പ്രായോഗിക പഠനരീതികൾ

    Spread the love

    Spread the love    പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് ദിവസങ്ങളോളം നീളുന്ന കഠിനമായ പഠനരീതികൾ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് പത്താം ക്ലാസ് പരീക്ഷയിൽ 99.2 ശതമാനം മാർക്ക് കരസ്ഥമാക്കിയ സാൻവി ലധ. അമിതമായ പഠനഭാരത്തേക്കാൾ സ്മാർട്ട് ആയ പഠനരീതികളും ജീവിതത്തിലെ സന്തുലിതാവസ്ഥയുമാണ്…

    Leave a Reply

    Your email address will not be published. Required fields are marked *