കാനിൽ കല്യാൺ ആഭരണം അണിഞ്ഞ് കല്യാണി പ്രിയദർശൻ; ലാരിയാറ്റ് നെക്ലേസ്, കോടൂർ ശൈലി

Spread the love

കൊച്ചി∙ കാൻ ചലച്ചിത്രമേളയിൽ മൂന്നാം വട്ടവും സാന്നിധ്യമറിയിച്ച് കല്യാൺ ജ്വല്ലേഴ്‌സ്. കല്യാണിന്റെ ബ്രാൻഡ് അംബാസഡറായ നടി കല്യാണി പ്രിയദർശന്റെ കാനിലെ കന്നി റെഡ് കാർപെറ്റ് സാന്നിധ്യത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത് ആഭരണമാണ് ബ്രാൻഡ് ഇത്തവണ അനാവരണം ചെയ്തത്.

 

ആർട്ട് ഡെക്കോ ശൈലിയിലെ ജ്യാമിതീയ ഭംഗിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പരമ്പരാഗത ലാരിയാറ്റ് നെക്ലേസിനെ ആധുനിക കോടൂർ ശൈലിയിലാണ് നിർമിച്ചത്.

 

ശരീരത്തിന്റെ പിൻ വശത്ത് പ്രത്യേക രീതിയിലാണ് ഇത് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ശിൽപഭംഗിയുള്ള രണ്ട് ഇഴകളായി ഇറങ്ങിക്കിടക്കുന്ന ഈ ആഭരണം വസ്ത്രത്തിലേക്ക് തന്നെ ലയിച്ചുചേരുന്നതായി തോന്നിപ്പിക്കും. 14 കാരറ്റ് വൈറ്റ് ഗോൾഡിൽ തീർത്ത ആഭരണത്തിന്റെ മധ്യഭാഗത്തായി പിയർ ഷേപ്പിലുള്ള 52 കാരറ്റ് ബ്ലൂ സഫയറാണ് വച്ചിരിക്കുന്നത്.

  • Related Posts

    ‘അതിശയൻ’, ‘അത്ഭുത ദ്വീപ്’, ‘യക്ഷി’ യൂണിവേഴ്സ് ആയിരിക്കുമോ ?’; ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് വിനയൻ

    Spread the love

    Spread the loveപുതിയ ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. ഇതുവരെ പറയാത്ത രീതിയിലുള്ള സ്റ്റോറി ടെല്ലിങ്ങാണ് പുതിയ സിനിമയിൽ ആവിഷ്കരിക്കുന്നതെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിലെ…

    ‘ഞാൻ ഒരിക്കലും ഒരുപാട് മണിക്കൂർ പഠിച്ചിട്ടില്ല, പക്ഷേ…’: പത്താം ക്ലാസിൽ 99.2% മാർക്ക് നേടിയ വിദ്യാർഥിനി പങ്കുവെക്കുന്ന അഞ്ച് പ്രായോഗിക പഠനരീതികൾ

    Spread the love

    Spread the love    പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് ദിവസങ്ങളോളം നീളുന്ന കഠിനമായ പഠനരീതികൾ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് പത്താം ക്ലാസ് പരീക്ഷയിൽ 99.2 ശതമാനം മാർക്ക് കരസ്ഥമാക്കിയ സാൻവി ലധ. അമിതമായ പഠനഭാരത്തേക്കാൾ സ്മാർട്ട് ആയ പഠനരീതികളും ജീവിതത്തിലെ സന്തുലിതാവസ്ഥയുമാണ്…

    Leave a Reply

    Your email address will not be published. Required fields are marked *