വിവാഹ ദിവസം വരൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഫോട്ടോഷൂട്ടിനു വിളിക്കാൻ എത്തിയപ്പോൾ

Spread the love

കണ്ണൂർ ∙ വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥൻ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻ ചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് സംഭവം.

 

ഞായർ രാത്രി വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട് വിരുന്നൊരുക്കിയിരുന്നു. അർധരാത്രിയോടെ വിരുന്ന് സൽക്കാരം കഴിഞ്ഞ് എല്ലാവരും തിരികെ പോയി. ഈ സമയം ഷബിന് ഫോൺ വന്നു. നവ വധുവാണ് വിളിച്ചതെന്ന് ഷബിന്റെ ബന്ധുക്കൾ പറയുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോവുകയായിരുന്നു. തുടർന്ന് മുറിയിൽ കയറി വാതിലടച്ചു. ഇന്ന് രാവിലെ 4.45ന് മക്രേരി അമ്പലത്തിൽ ഫോട്ടോ ഷൂട്ടിനു പോകാൻ വീട്ടുകാർ വിളിക്കാനായി എത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

ഭരതന്റെയും (പെരുതേരി) ഷീബയുടെയും (കൊല്ലൻചിറ അങ്കണവാടി വർക്കർ) മകനാണ്. സഹോദരി: അഭിഷ (നഴ്‌സ്, ശ്രീ ചന്ദ് ആശുപത്രി, കണ്ണൂർ).

  • Related Posts

    സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

    Spread the love

    Spread the loveഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ…

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *