‘കണ്ടാല്‍ അശ്വിന്റെ അമ്മയാണെന്നെ തോന്നൂ’; അധിക്ഷേപിച്ച സ്ത്രീയ്ക്ക് ദിയ കൃഷ്ണയുടെ മറുപടി

Spread the love

അധിക്ഷേപ കമന്റിന് മറുപടി നല്‍കി ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സ്വന്തമായൊരു ഇടം നേടാന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. ദിയയുടെ വ്‌ളോഗുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ദിയയുടെ ഭര്‍ത്താവ് അശ്വിനും മകന്‍ ഓമിയും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതമാണ്.

 

കഴിഞ്ഞ ദിവസം അശ്വിനൊപ്പം ഡാന്‍സ് ചെയ്യുന്ന വിഡിയോ ദിയ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് യുവതി മോശം കമന്റുമായെത്തിയത്. ‘അശ്വിന്റെ അമ്മ ആണെന്നേ തോന്നു ദിയയെ കണ്ടാല്‍.’ എന്നായിരുന്നു യുവതിയുടെ കമന്റ്. പിന്നാലെ കമന്റിട്ട സ്ത്രീയുടെ ചിത്രമടക്കം പുറത്തു വിട്ടു കൊണ്ട് ദിയ പ്രതികരിക്കുകയായിരുന്നു.

 

”നിന്റെ അഡ്രസ് തരൂ. നിനക്ക് എന്നും രാവിലെ നോക്കാന്‍ ഞാനൊരു നല്ല കണ്ണാടി കൊറിയര്‍ ചെയ്യാം” എന്നാണ് ദിയ മറുപടി നല്‍കിയത്. ദിയയുടെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. ബോഡി ഷെയ്മിങ് ചെയ്യുന്നവരെ ഇങ്ങനെ തന്നെ വേണം നേരിടാനെന്നാണ് ആരാധകര്‍ പറയുന്നത്.

 

ഇതിനിടെ ഭര്‍ത്താവിന്റെ അമ്മയെ ആന്റിയെന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള ദിയയുടെ പരാമര്‍ശവും വിവാദമായിരുന്നു. ഈ സംഭവത്തില്‍ ദിയ നേരത്തെ പ്രതികരിച്ചിരുന്നു. സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവര്‍ മറ്റുള്ളവരെ പോയി അച്ഛാ അമ്മേ എന്ന് വിളിച്ചോട്ടെ എന്ന ദിയയുടെ പരാമര്‍ശം ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച മെസേജിനാണ് ദിയ മറുപടി നല്‍കിയത്. മെസേജ് പങ്കുവച്ചു കൊണ്ട്, താന്‍ മാപ്പ് പറയാന്‍ ഒരുക്കമാണെന്നാണ് ദിയ പറയുന്നത്.

 

”കുറച്ച് നെഗറ്റീവ് കമന്റുകള്‍ക്കെതിരെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ മറ്റുള്ളവരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എന്ന് തോന്നുന്നു. എന്റെ ഈ ഫോളോവര്‍ പറഞ്ഞ കാര്യത്തില്‍ ആര്‍ക്കെങ്കിലും വിഷമമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി ക്ഷമ ചോദിച്ചാല്‍ ആഗ്രഹിക്കുകയാണ്.” ദിയ പറയുന്നു.

 

”ഞാനത് പറഞ്ഞപ്പോള്‍ ഒരുപാട് ആലോചിച്ചില്ല. എന്റെ ഇന്‍സ്റ്റാഗ്രാമിലേയും യുട്യൂബ് കുടുംബത്തിലേയും ചിലര്‍ വളരെ സ്‌നേഹത്തോടെ ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടിയിരുന്നു. ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍, എന്റെ വീഡിയോ കാണുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും തെറ്റായ വിവരങ്ങള്‍ ലഭിച്ചുവെങ്കില്‍ എന്നോട് ക്ഷമിക്കൂ. ഞാനത് ഉദ്ദേശിച്ച കാര്യമല്ല” എന്നും ദിയ പറഞ്ഞു.

  • Related Posts

    എടിഎമ്മിലും ഷോക്ക് വരുന്നു, മറ്റു ബാങ്കുകളുടെ എടിഎമ്മിൽ കയറിയാൽ കൂടുതൽ ഫീസ്, പുതിയ നീക്കം ഇങ്ങനെ

    Spread the love

    Spread the loveപെട്രോൾ , ഡീസൽ വിലവർധനയ്ക്കു പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകളുടെ ഫീസും കൂട്ടിയേക്കും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ നൽകേണ്ട എടിഎം ഇന്റർചേഞ്ച് ഫീ ഉയർത്താനാണ് നീക്കം. നിലവിൽ 19 രൂപയാണിത്. 21 രൂപയാക്കി ഉയർത്തുമെന്നാണ് വിവരം.  …

    അഞ്ച് വയസ്സിൽ ആദ്യ പീഡനം, പലരും ശരീരം നോക്കി പരിഹസിച്ചു; അമ്മയുടെ വിയോഗം തളര്‍ത്തി: സഞ്ജയ് ദത്തിന്റെ മകൾ

    Spread the love

    Spread the loveബോളിവുഡ് താരങ്ങളുടെ മക്കൾ എപ്പോഴും ആഡംബരങ്ങളുടെയും സുഖസൗകര്യങ്ങളുടെയും നടുവിലാണ് ജീവിക്കുന്നതെന്നും, അവർക്ക് ജീവിതത്തിൽ ഒരിക്കലും പ്രതിസന്ധികളോ പോരാട്ടങ്ങളോ നേരിടേണ്ടി വന്നിട്ടില്ലെന്നും ഉള്ളത് ഒരു പൊതുധാരണയാണ്. എന്നാൽ പുറമേ കാണുന്ന തിളക്കത്തിനപ്പുറം, ഓരോരുത്തരുടെയും ജീവിതത്തിലെ പ്രതിസന്ധികൾ വ്യത്യസ്തമാണെന്നാണ് ബോളിവുഡ് താരം…

    Leave a Reply

    Your email address will not be published. Required fields are marked *