താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം; തിങ്കളാഴ്ച മുതൽ കർശനമാക്കും

Spread the love

 

 

താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും വെള്ളിയാഴ്ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കോഴിക്കോട് പി.ഡബ്ല്യു.ഡി. എൻ.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ.വി. സുജീഷ് അറിയിച്ചു.

 

എന്നാൽ തിങ്കളാഴ്ച മുതലായിരിക്കും നിയന്ത്രണം കർശനമാക്കുക. വളവ് വീതികൂട്ടുന്ന പ്രവൃത്തി അവസാനിക്കുന്നത് വരെ നിയന്ത്രണം തുടരും. കോഴിക്കോട് നിന്ന് കല്പറ്റ ഭാഗത്തേക്ക് പോവുന്ന മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ താമരശ്ശേരി ചുങ്കത്തിൽ നിന്നും ബാലുശ്ശേരി-കുറ്റ്യാടി വഴിയും, കല്പറ്റ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഇത്തരം വാഹനങ്ങൾ വൈത്തിരി ടൗണിൽ നിന്ന് പടിഞ്ഞാറത്തറ-തരുവണ-കുറ്റ്യാടി വഴിയും പോവണം.

 

മറ്റ് വാഹനങ്ങൾ ചുരത്തിൽ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിലൂടെ പോകണം. കൂടാതെ വാഹനങ്ങള്‍ സാവധാനത്തിലും സുരക്ഷിതമായും അധികൃതരുടെ നിർദേശങ്ങൾ പാലിച്ചും കടന്നു പോവണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ നിർദേശിച്ചു.

  • Related Posts

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23)…

    ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ പ്രശോഭ് കീഴടങ്ങി

    Spread the love

    Spread the loveപാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് എം. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. മുൻകൂർ ജാമ്യം തേടി പ്രതി സമർപ്പിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *